Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുറന്നുപറയുന്നത്‌...

തുറന്നുപറയുന്നത്‌ ഇഷ്​ടപ്പെടാത്ത കാലമാണിത്​ ^മാമുക്കോയ

text_fields
bookmark_border
തുറന്നുപറയുന്നത്‌ ഇഷ്ടപ്പെടാത്ത കാലമാണിത് -മാമുക്കോയ പാണ്ടിക്കാട്: എല്ലാറ്റിനെയും വിശാലമനസ്സോടെ ഉൾക്കൊള്ളുമ്പോഴെ നല്ല മനുഷ്യരുണ്ടാവൂ എന്നും തുറന്നുപറയുന്നത്‌ ഇഷ്ടപ്പെടാത്ത കാലമാണിതെന്നും നടൻ മാമുക്കോയ. ചെമ്പ്രശ്ശേരി എ.യു.പി സ്‌കൂൾ പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ബാധിക്കുന്ന മറവി ഗുരുതര സാംസ്കാരിക പ്രതിസന്ധി ഉണ്ടാക്കുമെന്നും ഓർമകൾ ചരിത്രത്തി​െൻറ അനിവാര്യതയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഡോ. എസ്‌. ഗോപു അധ്യക്ഷത വഹിച്ചു. കെ. സുജാത, എം. ജയചന്ദ്രൻ, മോഹനൻ നമ്പൂതിരിപ്പാട്, കെ. ഹരിഹരൻ, എൻ.വി. മധുസൂദനൻ, എം. രാകേഷ് എന്നിവർ സംസാരിച്ചു. കോട്ടക്കൽ നൂപുര തിയറ്റേഴ്‌സ് അവതരിപ്പിച്ച നൃത്തസംഗീതനാടകം അരങ്ങേറി. --
Show Full Article
TAGS:LOCAL NEWS 
Next Story