Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ടിൽ കോൺഗ്രസ് ...

കരുവാരകുണ്ടിൽ കോൺഗ്രസ് മേഖല സമ്മേളനങ്ങൾ നടത്തും

text_fields
bookmark_border
കരുവാരകുണ്ട്: വാർഡ് കമ്മിറ്റി പുനഃസംഘടനയിലൂടെയും മേഖല, മണ്ഡലം സമ്മേളനങ്ങളിലൂടെയും പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനം. പുതിയ പ്രസിഡൻറ് ടി. ഇംതിയാസ് ബാബുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ല നേതൃത്വം മൂന്ന് മാസം മുമ്പ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എ.പി. അനിൽകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡൻറ് സ്ഥാനമേറ്റത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലൂടെ സി.പി.എമ്മും ഒരാഴ്ച നീണ്ട പഞ്ചായത്ത് സമ്മേളനത്തിലൂടെ മുസ്‌ലിം ലീഗും സംഘടന സംവിധാനം ശക്തിപ്പെടുത്തിയപ്പോൾ മണ്ഡലം കമ്മിറ്റി പോലുമില്ലാതെ കോൺഗ്രസ് നിർജീവമായിരുന്നു. ഫെബ്രുവരി മാസത്തോടെ 21 വാർഡുകളിലും പുതിയ കമ്മിറ്റികൾ രൂപവത്കരിക്കും. നാല് മേഖല സമ്മേളനങ്ങളും സമാപനമായി മണ്ഡലം സമ്മേളനവും നടത്തും. വാർഡ് കമ്മിറ്റി പുനഃസംഘടനക്ക് ശേഷം ആവശ്യമെങ്കിൽ മണ്ഡലം കമ്മിറ്റിയും പുനഃസംഘടിപ്പിക്കും. യോഗത്തിൽ കെ.പി. അലക്സാണ്ടർ, എം.പി. വിജയകുമാർ, എൻ.കെ. അബ്ദുൽ ഹമീദ് ഹാജി, പി. ഉണ്ണിമാൻ, വി. കുഞ്ഞാൻ ഹാജി, കെ. ഗോപാലകൃഷ്ണൻ, വി. ശബീറലി, ഉമ്മച്ചൻ തെങ്ങുമ്മൂട്ടിൽ, കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story