Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭരണത്തി​ൽ കാര്യക്ഷമത...

ഭരണത്തി​ൽ കാര്യക്ഷമത വർധിപ്പിക്കണം, പ്രവർത്തകർ അഹങ്കരിക്കരുത്​ -സി.പി.എം റിപ്പോർട്ട്​

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ഭരണത്തി​െൻറ കാര്യക്ഷമത വർധിപ്പിക്കണമെന്നും ഭരണത്തി​െൻറ തണലിൽ പ്രവർത്തകർ കൂടുതൽ അഹങ്കരിക്കരുതെന്നും സി.പി.എം പ്രവർത്തന റിപ്പോർട്ട്. സർക്കാറി​െൻറ കാര്യക്ഷമത ഉറപ്പാക്കാൻ മന്ത്രിമാർ ആഴ്ചയിൽ നാല് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന മന്ത്രിസഭ അധികാരമേറ്റ സമയത്ത് കൈക്കൊണ്ട തീരുമാനം കർശനമായി പാലിക്കണം. ഭരണം സുതാര്യമാകണം. പാർട്ടി പ്രവർത്തകർ ജനകീയ വിഷയങ്ങളിൽ കൂടുതൽ ഇടപെടണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഈ മാസം 22ന് തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന് ചൊവ്വാഴ്ച േചർന്ന സി.പി.എം സംസ്ഥാന സമിതിയോഗം അംഗീകാരം നൽകി. രണ്ട് ദിവസം നിശ്ചയിച്ചിരുന്ന യോഗം റിപ്പോർട്ട് അംഗീകരിച്ച് ചൊവ്വാഴ്ച തന്നെ അവസാനിപ്പിച്ചു. ജില്ല സെക്രട്ടറിമാർ നിർദേശിച്ച ചില തിരുത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. ദിവസങ്ങൾക്കുമുമ്പ് ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം കരട് റിപ്പോർട്ട് അംഗീകരിച്ചിരുന്നു. അതിലും ചില മാറ്റങ്ങൾ വരുത്തിയാണ് അന്തിമരൂപം നൽകിയത്. പാർട്ടി നേതാക്കളുടെ വലതുവ്യതിയാനത്തിലും സി.പി.എം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രഥമശത്രു ബി.ജെ.പിയെങ്കിലും ബി.ജെ.പിയെ എതിർക്കാൻ ആരുമായും കൂട്ടുകൂടുന്ന നിലപാട് വേണ്ടെന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിലുണ്ടായത്. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചക്ക് സഹായകമായ ചില നടപടികൾ കോൺഗ്രസിൽ നിന്നുണ്ടാകുന്നുണ്ട്. അതിനെ കരുതലോടെ വേണം കാണാൻ. നേമം ഇനി കേരളത്തിൽ ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണുണ്ടാകേണ്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാർട്ടി വഴി സ്ഥാനമാനങ്ങൾ ലഭിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. സി.പി.ഐക്കെതിരെ അക്കമിട്ട് ചില വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിെച്ചന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, വ്യക്തികളെ കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട തോതിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ ചിലയിടങ്ങളിലെങ്കിലുമുണ്ടെന്ന വിമർശനവുമുണ്ട്. കോടിയേരി ബാലകൃഷ്ണ​െൻറ മകൻ ബിനോയിയുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക വിവാദം ഉൾപ്പെടെ വിഷയങ്ങളൊന്നും സംസ്ഥാന സമിതിയിൽ ചർച്ചയായില്ലെന്ന് സി.പി.എം വൃത്തങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story