Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലുവ മണപ്പുറത്ത്...

ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

text_fields
bookmark_border
ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. വലതു ൈകയിലെ മോതിരവിരലിൽ പവിത്രമണിഞ്ഞ് നാക്കിലയിൽ എള്ളും പൂവും അരിയും നേദിച്ചാണ് ബലിതർപ്പണം നടത്തിയത്. ഇലയിലെ ബലിപിണ്ഡം ശിരസ്സിൽ ചേർത്തുപിടിച്ച് ഓരോരുത്തരും പെരിയാറിൽ മുങ്ങി. നാനാദിക്കുകളിൽനിന്ന് ഭക്തർ മണപ്പുറത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. രാത്രി മണപ്പുറത്ത് കഴിച്ചുകൂട്ടിയവർ പെരിയാറിൽ ബലിയർപ്പിച്ചാണ് മടങ്ങിയത്. മുന്നൂറോളം ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. മഹാദേവ ക്ഷേത്രത്തിൽ രാത്രി 12 മണിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. എങ്കിലും ചൊവ്വാഴ്ച രാവിലെ മുതൽ പലരും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തിയിരുന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് സൗജന്യമായി ലഘുഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. ബുധനാഴ്ച പകലും ബലിതർപ്പണം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story