Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൈവവൈവിധ്യ...

ജൈവവൈവിധ്യ സംരക്ഷണത്തിന്​ പുതുതലമുറയിൽ ബോധവത്​കരണം വേണം –മുഖ്യമന്ത്രി

text_fields
bookmark_border
ജൈവവൈവിധ്യ സംരക്ഷണത്തിന് പുതുതലമുറയിൽ ബോധവത്കരണം വേണം –മുഖ്യമന്ത്രി തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ തലമുറയിലാണ് ബോധവത്കരണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് കാര്യത്തിലും കുട്ടികളിലുള്ള ശരിയായ അവബോധമാണ് പ്രധാനം. നാടി​െൻറ ഭാവിയുടെ പ്രശ്നം കൂടിയായതിനാൽ ജൈവവൈവിധ്യ സംരക്ഷണത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കണം. വിദ്യാലയങ്ങളുടെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കാൻ സാധിക്കണം. ഒാരോ ചെടിയെക്കുറിച്ചുമുള്ള അറിവുകൾ കുട്ടികൾ നേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വനവിസ്തൃതി കൂടിയെന്ന കേന്ദ്ര വനംമന്ത്രാലയത്തി​െൻറ റിപ്പോർട്ട് ആശ്വാസകരമാെണന്ന് അധ്യക്ഷതവഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഭാവിയിലും വനസമ്പത്ത് വർധിപ്പിക്കാൻ സഹായകമായ നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവർ സംസാരിച്ചു. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എസ്.സി ജോഷി സ്വാഗതവും സീനിയർ പ്രോഗ്രാം കൺസൾട്ടൻറ് ഡോ.എസ്. രാജശേഖരൻ നന്ദിയും പറഞ്ഞു. സംസ്ഥാനതലത്തിൽ ജൈവ വൈവിധ്യബോർഡ് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് മുഖ്യമന്ത്രി, മന്ത്രി എ.കെ. ബാലൻ എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story