Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിനോദ യാത്രക്കുള്ള...

വിനോദ യാത്രക്കുള്ള പണമുപയോഗിച്ച് നിർധന യുവതിക്ക് മംഗല്യം

text_fields
bookmark_border
മണ്ണാർക്കാട്: വിനോദ യാത്രക്ക് നീക്കിവെച്ച പണമുപയോഗിച്ച് ഒരു കൂട്ടം യുവാക്കൾ യുവതിക്ക് മംഗല്യ സൗഭാഗ്യമൊരുക്കി. മണ്ണാർക്കാട്ടെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തിലെ 14 പേരാണ് ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിതാവ് നഷ്ടപ്പെട്ട മുക്കാലി കാട്ടുശ്ശേരി നരിയൻപറമ്പ് വീട്ടിലെ പ്രിയയാണ് 'ആങ്ങളമാർ' എന്ന കൂട്ടായ്മയുടെ സഹായത്തോടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. മുക്കണം കപ്രാട്ടിൽ വീട്ടിൽ കൃഷ്ണകുമാറാണ് പ്രിയക്ക് താലികെട്ടിയത്. അട്ടപ്പാടി കക്കുപ്പടി മഹാക്ഷേത്രത്തിലാണ് വിവാഹം നടന്നത്. സഹോദരിക്ക് വരനെ കെണ്ടത്തൽ തൊട്ട് വിവാഹ ക്ഷണക്കത്ത്, സ്വർണാഭരണങ്ങൾ, വസ്ത്രം, വിരുന്ന് എന്നീ ചെലവുകളും ആങ്ങളക്കൂട്ടമാണ് വഹിച്ചത്. വിവാഹ സൽക്കാരത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story