Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാലയങ്ങൾക്ക്...

വിദ്യാലയങ്ങൾക്ക് ഉണർവേകി അക്കാദമിക് മാസ്​റ്റർ പ്ലാൻ

text_fields
bookmark_border
പട്ടാമ്പി: അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരണം വിദ്യാലയങ്ങൾക്ക് പുത്തനുണർവാകുന്നു. ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലും ഫണ്ട് വിനിയോഗവും വഴി ഭൗതിക സൗകര്യങ്ങളിൽ കുതിച്ചുചാട്ടം നടത്തിയ പൊതുവിദ്യാലയങ്ങൾ മാസ്റ്റർ പ്ലാൻ സമർപ്പണത്തിലൂടെ സജീവമായി. എസ്.ആർ.ജി യോഗം വിളിച്ച് സ്കൂൾ വിഷൻ അവതരിപ്പിച്ച് ചർച്ചയിലൂടെയാണ് അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രേഖക്ക് രൂപം നൽകിയത്. കരട് രൂപരേഖ പി.ടി.എ സമിതികളിൽ അവതരിപ്പിച്ച് ക്രോഡീകരിച്ചാണ് മാസ്റ്റർ പ്ലാൻ അന്തിമരൂപത്തിലാക്കിയത്. വിദ്യാഭ്യാസമന്ത്രി പങ്കെടുത്ത പ്രധാനാധ്യാപക യോഗത്തോടെയാണ് ഒറ്റപ്പാലം മേഖലയിൽ മാസ്റ്റർ പ്ലാൻ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഫെബ്രുവരി ഒന്നിന് നിശ്ചയിക്കപ്പെട്ട അവതരണം എം.എൽ.എമാർക്ക് കൂടി പങ്കെടുക്കാൻ 12ലേക്ക് മാറ്റി. എന്നാൽ, 12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ സമ്പൂർണ പങ്കാളിത്തത്തോടെ നടത്താനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിർദേശിക്കുന്നത്. പട്ടാമ്പി ഉപജില്ലയിലെ 73 വിദ്യാലയങ്ങളിൽ അമ്പതോളം വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ അവതരണം പൂർത്തിയായതായി എ.ഇ.ഒ ഡി. ഷാജിമോൻ, ബി.പി.ഒ എം. മണികണ്ഠൻ എന്നിവർ പറഞ്ഞു. പ്രൈമറി ക്ലാസുകളിൽ ഭാഷ, ഗണിതം, ശാസ്ത്രം വിഷയങ്ങളിൽ മിനിമം ശേഷി നേടുന്നതിൽ വിജയം കൈവരിച്ചിട്ടില്ലെന്ന റിപ്പോർട്ടി​െൻറ കൂടി അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പി​െൻറ നടപടി. ക്ലാസ് മുറികൾ ഹൈടെക് ആക്കിയും ഐ.ടി പഠന സൗകര്യങ്ങൾ വർധിപ്പിച്ചും സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയും പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ സജീവമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story