Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ ഡി.ജി.സി.എ...

കരിപ്പൂരിൽ ഡി.ജി.സി.എ സുരക്ഷപരിശോധന തുടങ്ങി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ​െൻറ (ഡി.ജി.സി.എ) സുരക്ഷപരിശോധന തുടങ്ങി. ഡൽഹിയിലെ കേന്ദ്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ദുരൈരാജി​െൻറ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് തിങ്കളാഴ്ച കരിപ്പൂരിൽ പരിശോധന ആരംഭിച്ചത്. റൺവേ, എയർ ട്രാഫിക് കൺേട്രാൾ (എ.ടി.സി), ഇൻസ്ട്രുമ​െൻറ് ലാൻഡിങ് സിസ്റ്റം (ഐ.എൽ.എസ്), ലാൻഡിങ് പ്രശ്നങ്ങൾ, ടെർമിനൽ, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘം പരിശോധിക്കും. വ്യാഴാഴ്ച വരെയാണ് പരിശോധന. വിവിധ വകുപ്പുകളുടെ യോഗവും ചേരും. വലിയ വിമാനങ്ങളുടെ ലാൻഡിങ് സംബന്ധിച്ചും സംഘം വിലയിരുത്തിയേക്കും. ഇടത്തരം വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ച് എയർപോർട്ട് അതോറിറ്റിയും വിമാനകമ്പനികളും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story