Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിസ്മരണയുടെ...

ഗാന്ധിസ്മരണയുടെ കരുത്തിൽ തിരുനാവായയിൽ ശാന്തിയാത്ര

text_fields
bookmark_border
തിരുനാവായ: 70ാമത് സർവോദയ മേളയുടെ ഭാഗമായി തിരുനാവായയിൽ നടന്ന ശാന്തിയാത്രയിൽ ഗാന്ധിസ്മരണ നിറഞ്ഞു. ഗാന്ധിയൻ, -സർവോദയ പ്രവർത്തകരും സാംസ്കാരിക നായകരും ജനപ്രതിനിധികളും നാട്ടുകാരും പെങ്കടുത്തു. തവനൂർ കേളപ്പജി സ്മാരകസ്തൂപ പരിസരത്ത് പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. നടന്നും തോണികളിൽ കയറിയും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് ശാന്തിയാത്ര വടക്കേക്കരയിലെ ഗാന്ധിസ്മാരക പരിസരത്തെത്തിയത്. പുഷ്പാർച്ചനക്കു ശേഷം കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻറ് ഡോ. ജോസ് മാത്യു ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് തായാട്ട് ബാല​െൻറ അധ്യക്ഷതയിൽ ഗാന്ധി സ്മൃതിസദസ്സ് നടന്നു. മുൻ രാജ്യസഭാംഗം സി. ഹരിദാസ്, ഡോ. ജോസ് മാത്യു, കുളക്കൽ മുഹമ്മദലി, ആനി ഗോഡ് ലീഫ്, പാമ്പറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി, കിഴക്കുമ്പാട്ട് ഹംസ, നാസർ കൊട്ടാരത്ത് എന്നിവർ സംസാരിച്ചു. ശാന്തിയാത്രക്ക് സി. ഹരിദാസ്, ഡോ. ജോസ് മാത്യു, മുഹമ്മദ് ഹുസൈൻ മുംബൈ, പ്രഫ. എം.പി. മത്തായി, ഡോ. എൻ.എൻ. പണിക്കർ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, മോഹനൻ തവനൂർ, എം. മുഹമ്മദലി, ചിറക്കൽ ഉമ്മർ, എം.പി.എ. ലത്തീഫ്, പ്രണവം പ്രസാദ്, കോലത്ര ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, ശാരദ നമ്പിടിവീട്ടിൽ, രാജേഷ് പ്രശാന്തിയിൽ, ആർ.വി. രമണി, സുരേന്ദ്രൻ വെട്ടത്തൂർ, എം.എം. സുബൈദ, കൈനിക്കര ഹമീദ് ഹാജി, സൗമ്യ കണ്ണൂർ, നാസർ കൊട്ടാരത്ത്, എം.കെ. സുരേഷ്ബാബു, കെ.പി. അലവി, എം. ഷാജി, അമ്പായപ്പുള്ളി ഹൈദ്രസ് ഹാജി, ഉസ്മാൻ വൈരങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story