Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി യതീംഖാന...

തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലിക്ക് 17ന് തുടക്കം

text_fields
bookmark_border
തിരൂരങ്ങാടി: തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികൾക്ക് ഫെബ്രുവരി 17ന് തുടക്കമാകും. രാവിലെ പത്തിന് പൂർവ വിദ്യാർഥി കുടുംബസംഗമം അഖിലേന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറ പ്രസിഡൻറ് ഡോ. നൊവൈദ് ഹാമിദ് (ഡൽഹി) ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ചരിത്രസമ്മേളനം ഈജിപ്ത് അംബാസഡർ ഹാതിം അൽ സയ്യിദ് തഗ്ദീൽ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും. 17ന് വൈകീട്ട് 6.30ന് ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അംബാസഡർ ഫഹദ് അഹമ്മദ് അൽ അവാദി മുഖ്യാതിഥിയാകും. 18ന് രാവിലെ പത്തിന് വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. ഉച്ചക്ക് രണ്ടിന് സൗഹൃദസദസ്സ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 6.30ന് ഡോ. ജി.എസ്. പ്രദീപി​െൻറ മെഗ ക്വിസ് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story