Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവോദയ മേളക്ക് സമാപനം

സർവോദയ മേളക്ക് സമാപനം

text_fields
bookmark_border
എടപ്പാള്‍: അഞ്ച് ദിവസമായി തവനൂര്‍ ശാന്തികുടീരത്തില്‍ നടന്ന എഴുപതാമത് തിരുനാവായ . തിങ്കളാഴ്ച നടന്ന കേളപ്പജി അനുസ്മരണം കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. സർവോദയമേള നേതാക്കളായിരുന്ന കെ.വി. സുകുമാരൻ മാസ്റ്റർ, ഗോപാല്‍ജി, തവനൂർ മനക്കൽ വാസുദേവൻ നമ്പൂതിരി, തിരുവത്ര ദാമോദർജി എന്നിവരേയും അനുസ്മരിച്ചു. സജീവൻ നമ്പിയത്ത്, ജഗദീശ്, കെ.എന്‍. നായര്‍ എന്നിവർ പ്രഭാഷണം നടത്തി. രാജേഷ് പ്രശാന്തിയിൽ സ്വാഗതവും പി.എ. സുകുമാരൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഗാന്ധിസ്മാരകനിധി ദേശീയ പ്രസിഡൻറ് രാമചന്ദ്ര റാഹി ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സി. ഹരിദാസ്, കെ.ജി. ജഗദീശന്‍, പി. കോയകുട്ടി മാസ്റ്റർ, രാജീവ് എന്നിവർ സംസാരിച്ചു. രാത്രി ഗാനാലാപനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story