Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദക്ഷിണേന്ത്യയിലെ...

ദക്ഷിണേന്ത്യയിലെ മാവോവാദി നേതൃത്വത്തിൽ മാറ്റമെന്ന്​ സൂചന

text_fields
bookmark_border
അഗളി: ദക്ഷിണേന്ത്യയിലെ മാവോവാദികൾക്ക് പുതിയ നേതൃത്വം നിലവിൽ വന്നതായി സൂചന. പ്രവർത്തനശൈലിയിൽ അഴിച്ചുപണിയും നടത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കർണാടകയിലെ കൂർഗിൽ ചേർന്ന പ്രത്യേക സോണൽ യോഗത്തിന് ശേഷമാണ് നേതൃത്വത്തിലും പ്രവർത്തനത്തിലും മാറ്റം വരുത്തിയത്. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. അംഗങ്ങൾക്കിടയിലെ പ്രത്യയശാസ്ത്ര ഭിന്നത യോഗത്തിൽ ചർച്ചയായി. തുടർന്നാണ് അഴിച്ചുപണിയെന്നാണ് സൂചന. പ്രത്യേക സോണൽ യോഗത്തിന് ശേഷം ഒരു മാസത്തോളം മാവോവാദികൾ ഉൾവലിഞ്ഞു നിൽക്കുകയായിരുന്നു. ഡിസംബർ ആദ്യവാരം മുതലാണ് വീണ്ടും സാന്നിധ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച അട്ടപ്പാടിയിലെ പുതൂർ അബണ്ണൂർ ഊരിന് സമീപം മാവോവാദികളെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ആയുധധാരികളായ ഏഴംഗ സംഘമാണ് ഊരിന് സമീപമെത്തിയത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഭക്ഷണം ശേഖരിക്കാൻ ഉൗരിലേക്ക് വരികയായിരുന്ന ഇവർ സമീപത്ത് ജീപ്പ് കണ്ട് കാട്ടിലേക്കുതന്നെ തിരിക്കുകയായിരുന്നത്രെ. ഭവാനി ദളത്തി​െൻറ കമാൻഡർ രമ, പ്രവർത്തകരായ കാർത്തിക്, ഡാനിഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. അഗളി മല്ലീശ്വര ക്ഷേത്ര മഹോത്സവം നടക്കുന്ന പ്രദേശത്തിനരികെ മാവോവാദികളെത്തിയ പശ്ചാത്തലത്തിൽ പൊലീസ് അതിസുരക്ഷയൊരുക്കി. ഇൻറലിജൻസ് വിഭാഗവും നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ഉത്സവത്തിന് പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ മാവോവാദികൾ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story