Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.ഐ.സി...

'എൽ.ഐ.സി പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി ഒഴിവാക്കണം'

text_fields
bookmark_border
പാലക്കാട്: എൽ.ഐ.സി പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന് ആൾ ഇന്ത്യ എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ വർക്കിങ് പ്രസിഡൻറ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി. ശശി അധ്യക്ഷത വഹിച്ചു. എൽ.ഐ.സിയിൽ 50 വർഷം പൂർത്തിയാക്കിയ ഏജൻറ് എം. ജോണിനെ ദേശീയ സെക്രട്ടറി ജന. സക്രട്ടറി കെ. രാമചന്ദ്രൻ ആദരിച്ചു. കെ.എൽ. വിൻസൻറ് പ്രതാപ്, വിജയൻ മൂച്ചിക്കൽ, എ. മുരളീധരൻ, വിമല, മായചന്ദ്രൻ, കോയ, പി.വി. വിജയകുമാർ, ആർ.പി. ജയദേവൻ, സി.പി. നാരായണൻ, എ. രാമസ്വാമി, ശിവപ്രകാശൻ, രാമകൃഷ്ണൻ, നദീറ താജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ശശി (പ്രസി.), ബേബി വർഗീസ്, നദീറ താജ് (വൈ. പ്രസി.), കെ.ജി. ഷാജഹാൻ (സെക്ര.), കെ. വിജയൻ, മായ ചന്ദ്രൻ (ജോ. സെക്ര.), രവി എലപ്പുള്ളി (ട്രഷറർ), ടി. ബാലൻ, എൻ. ഹരിദാസൻ (ഓഡിറ്റർമാർ). തൃശൂർ-പാലക്കാട് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക് വടക്കഞ്ചേരി: തൃശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സർവിസ് റോഡ് വഴി ബസുകൾ പോകാത്തതിനെ തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് മൂന്ന് മണിക്കൂറോളം പണിമുടക്കിയത്. ജനുവരി 21-ന് അഞ്ചുമൂർത്തി മംഗലം ആലിൻ ചുവട് സ്റ്റോപ്പിൽ സ്വകാര്യ ബസിന് പിറകിൽ കെ.എസ്.ആർ.ടി.സി ഇടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ബസുകൾ നിർബന്ധമായും സർവിസ് റോഡ് വഴി പോക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കുറച്ച് ദിവസം സർവിസ് റോഡ് വഴി പോയിരുന്ന ബസുകൾ വീണ്ടും ദേശീയപാതയിലൂടെ പോയപ്പോഴാണ് തിങ്കളാഴ്ച രാവിലെ എട്ടരയോടു കൂടി അഞ്ചുമൂർത്തി മംഗലം ആലിൻ ചുവട് സ്റ്റോപ്പിൽ നാട്ടുകാർ ബസുകൾ തടഞ്ഞത്. ഇതിനിടെ ബസ് ഡ്രൈവർമാരെ നാട്ടുകാർ കൈയേറ്റം ചെയ്തു എന്നാരോപിച്ചാണ് രാവിലെ ഒമ്പത് മുതൽ 12 വരെ മിന്നൽപണിമുടക്ക് നടത്തിയത്. ഇരുമ്പുപാലം ബിജു വർഗീസ് (37), ചുവന്നമണ്ണ് ഡെൻസി (37) എന്നിവർക്കാണ് പരിക്കേറ്റത്. പിന്നീട് പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ജീവനക്കാർ സമരം പിൻവലിച്ചു. സമരം പിൻവലിച്ചതിന് ശേഷവും സർവിസ് റോഡ്‌ വഴി ഓടാൻ തയാറാകാത്ത ബസുകൾക്കെതിരെ നാട്ടുകാർ വീണ്ടും രംഗത്തെത്തി. പിന്നീട് പോലീസ് സ്ഥലത്തെത്തി ബസുകൾക്കെതിരെ പിഴ ചുമത്തി. ഫണ്ട് സഹകരണ ബാങ്കിൽ നിക്ഷേപിച്ചു; ചിറ്റൂർ നഗരസഭയിൽ ബഹളം ചിറ്റൂർ: നഗരസഭയിലെ ഗുണഭോക്താക്കൾക്ക് നൽകേണ്ട പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ചതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ ജനകീയാസൂത്രണം, ഇ.എം.എസ് ഭവനപദ്ധതി, പി.എം.എ.വൈ എന്നീ പദ്ധതികൾ വഴി ഗുണഭോക്താക്കൾക്ക് നൽകുന്നതിനായി സർക്കാരിൽനിന്ന് ലഭിച്ച തുകയാണ് ചിറ്റൂർ സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. കൗൺസിലി​െൻറ അറിവോ അനുമതിയോ ഇല്ലാതെ തുക സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ഭവന നിർമാണ പദ്ധതികളിലെ ഓരോ ഘട്ടങ്ങളിലായി ഉപഭോക്താക്കൾക്ക് അനുവദിക്കേണ്ട തുകയായിരുന്നു ഇത്. ഫണ്ടി​െൻറ വിശദ വിവരങ്ങൾ കൗൺസിലർമാരെ അറിയിച്ചിരുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന അടിയന്തര കൗൺസിൽ യോഗത്തിൽ വിഷയം നഗരസഭ പ്രതിപക്ഷ നേതാവ് എ. കണ്ണൻ കുട്ടി അവതരിപ്പിച്ചതോടെ ബഹളമായി. 50 ലക്ഷം രൂപയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിക്ഷേപിച്ചത്. പിന്നീട് പ്രശ്നത്തിൽ അടുത്ത ദിവസം തന്നെ നടപടിയുണ്ടാവുമെന്ന് ഭരണപക്ഷം അറിയിച്ചതിനെത്തുടർന്നാണ് ബഹളം അവസാനിച്ചത്. ചെയർമാൻ ടി.എസ്. തിരുവെങ്കിടം അധ്യക്ഷത വഹിച്ചു. എം. ശിവകുമാർ, എം. മുകേഷ്, സ്വാമിനാഥൻ, കെ. മണികണ്ഠൻ, അനിൽകുമാർ, കവിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story