Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅജണ്ട പ്രശ്നത്തിന്...

അജണ്ട പ്രശ്നത്തിന് അയവില്ല; നഗരസഭ യോഗം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
പാലക്കാട്: കൗൺസിൽ യോഗത്തി‍​െൻറ അജണ്ടയിൽ വിവാദ പ്രമേയം ഉൾപ്പെടുത്തിയ സംഭവത്തിലെ അനിശ്ചിതത്വം തീരുന്നില്ല. പാർട്ടി പ്രതിനിധികളുമായി ചെയർപേഴ്സൺ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല. പദ്ധതി നടത്തിപ്പ് ഉൾെപ്പടെയുള്ള കാര്യങ്ങൾ മാർച്ച് 31ന് മുമ്പ് തീർക്കണമെന്നിരിക്കെ ജില്ല കേന്ദ്രത്തിലെ നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നിട്ട് ഒരു മാസം കഴിഞ്ഞു. ഡിസംബർ 20ന് ചേർന്ന കൗൺസിൽ യോഗത്തിലെ അജണ്ടയിൽ തിരുവനന്തപുരം കോർപറേഷനിലെ അടിപിടിയിൽ ബി.ജെ.പി കൗൺസിലർമാർക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ പാലക്കാട് നഗരസഭ കൗൺസിൽ ഒന്നടങ്കം പ്രതിഷേധിക്കുകയാണെന്ന് പ്രമേയം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. പ്രമേയം പിൻവലിക്കണമെന്ന് സി.പി.എം, യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും വിഷയം ചർച്ചക്ക് വരുമ്പോൾ വേണമെങ്കിൽ ചർച്ച ചെയ്ത് തള്ളാമെന്നായിരുന്നു ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണസമിതിക്ക്. കൗൺസിൽ യോഗം ബഹളമായപ്പോൾ ഒന്ന്, 21 അജണ്ടകൾ ഒഴികെ ബാക്കിയെല്ലാം പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ യോഗം ആവസാനിപ്പിച്ചു. എന്നാൽ, ചർച്ച ചെയ്യാതെ അജണ്ടകൾ പാസാക്കിയെന്ന് ആരോപിച്ച് യു.ഡി.എഫും എൽ.ഡി.എഫും വെവ്വേറെ വിയോജനക്കുറിപ്പും നൽകി. ഇതിന് ശേഷം ലൈഫ് പദ്ധതികൾ ചർച്ച ചെയ്യാനായി ചേർന്ന കൗൺസിൽ യോഗത്തിൽ മറ്റ് അജണ്ടകൾ ഉൾപ്പെടുത്തിയതും ബഹളത്തിന് കാരണമായി. വിഷയം ഒത്തുതീർപ്പാക്കാനായി പാർലമ​െൻററി പാർട്ടി നേതാക്കളുമായി മൂന്ന് തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്ന് ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. പഴയ നിലപാടിൽ നിന്ന് മാറ്റമില്ലെന്നും ഡിസംബർ 20ലെ യോഗത്തിലെ വിവാദ പ്രമേയം ഒഴികെയുള്ള അജണ്ടകൾ വീണ്ടും ചർച്ച ചെയ്യാമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ കൗൺസിൽ യോഗവുമായി സഹകരിക്കുകയുള്ളൂ എന്ന് സി.പി.എം പാർലമ​െൻററി പാർട്ടി നേതാവ് എ. കുമാരി പറഞ്ഞു. കൗൺസിൽ ചെയർപേഴ്സൺ ഏകപക്ഷീയമായി പാസായെന്ന് പറഞ്ഞ അജണ്ടകൾ വീണ്ടും ചർച്ച ചെയ്ത് പാസാക്കിയാൽ മാത്രമേ കൗൺസിൽ യോഗവുമായി സഹകരിക്കുള്ളൂ എന്ന് കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് കെ. ഭവദാസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story