Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിറച്ചാർത്ത് ചൊരിഞ്ഞ് ...

നിറച്ചാർത്ത് ചൊരിഞ്ഞ് പുത്തനാൽക്കൽ കാളവേല; താലപ്പൊലി ഇന്ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ക്ഷേത്രത്തിലെ കാളവേല വർണാഭമായി. തട്ടകദേശങ്ങളിൽനിന്ന് കണ്ണിറുക്കിയും ചെവിയാട്ടിയും വൈദ്യുത ദീപാലങ്കാരപ്രഭ ചൊരിഞ്ഞും നഗരത്തിലെത്തിയ 60ൽപരം ഇണക്കാള കോലങ്ങൾ പൂരപ്രേമികൾക്ക് നയനമനോഹര കാഴ്ച സമ്മാനിച്ചു. ചവിട്ടുകളിയും ആർപ്പുവിളിയും നാടൻ കലകളും എഴുന്നള്ളിപ്പിന് നിറച്ചാർത്ത് നൽകി. കാർഷിക സംസ്കൃതിയുടെ മധുര ഓർമകളാണ് ഇണക്കാളകളെ എഴുന്നള്ളിക്കുന്നതി​െൻറ ലക്ഷ്യം. 42 ലക്ഷം രൂപ ചെലവിൽ നഗരത്തിലെ 91 വൈദ്യുതി തൂണുകൾ ഉയരം കൂട്ടിയതിനാൽ കാളകൾക്ക് അവയുടെ അലങ്കാര കമാനങ്ങൾ മടക്കാതെതന്നെ നഗരപ്രദക്ഷിണം നടത്താൻ സാധിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ള ഉത്സവമെന്ന പ്രത്യേകതയും ഈ വർഷത്തെ കാളവേലക്കുണ്ട്. രാവിലെ ഒമ്പതിന് തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാട്, ഭഗവതിക്ക് പാലും വെള്ളരിയും നിവേദിക്കുന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീലക്ഷ്മിയുടെ ഓട്ടന്തുള്ളലും വൈകീട്ട് ഏഴിന് ചങ്ങനാശ്ശേരി ജയകേരളയുടെ ഭക്തപ്രഹ്ലാദൻ ബാലെയും തായമ്പകയും അരങ്ങേറി. രാത്രി 11ഒാടെ കാളകൾ ക്രമപ്രകാരം വേലപറമ്പിൽ അണിനിരന്നു. ഊരാളരായ മോഴികുന്നത്ത് മനയുടെ ഒറ്റ കാള ആദ്യസ്ഥാനത്ത് നിലയുറപ്പിച്ചു. വെളിച്ചപ്പാട് വേലപറമ്പിലെത്തി ഇണക്കാളകളെ പ്രദക്ഷിണം ചെയ്ത് അരിയെറിഞ്ഞ് സ്വീകരിച്ചതോടെ കാളയിറക്കം ആരംഭിച്ചു. കാളകൾ ക്ഷേത്രസന്നിധിയിലെത്തി വണങ്ങി പിൻവലിച്ചതോടെ ഒരു മാസമായി ക്ഷേത്രത്തിൽ നടന്നിരുന്ന കൂനത്തറ വിശ്വനാഥപുലവരുടെ നേതൃത്വത്തിലുള്ള രാമായണം തോൽപ്പാവക്കൂത്ത് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിച്ചു. പുലർച്ച നാലിന് അടുക്കത്ത് ഗോപിയുടെ നേതൃത്വത്തിൽ ചവിട്ടുകളി നടന്നു. ബുധനാഴ്ച ഉത്സവത്തി​െൻറ സമാപനമായി താലപ്പൊലി ആഘോഷിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story