Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.ടി പുരസ്കാരം ഇ.ഡി...

വി.ടി പുരസ്കാരം ഇ.ഡി നമ്പൂതിരിക്ക് സമർപ്പിച്ചു

text_fields
bookmark_border
പട്ടാമ്പി: കൊപ്പം അഭയം ഏർപ്പെടുത്തിയ വി.ടി പുരസ്കാരം വാവനൂർ ഇരട്ടയിൽ മനയിൽ ദാമോദരൻ നമ്പൂതിരിക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എ സമർപ്പിച്ചു. വി.ടി ദിനാചരണവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഭയം ചെയർമാൻ പി. കൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പഠനകാലത്ത് കുടുമ മുറിച്ച ഇ.ഡി. നമ്പൂതിരി അധ്യാപകനായതോടെ പൂണൂലും ഉപേക്ഷിച്ച് നമ്പൂതിരി സമുദായത്തി​െൻറ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കരുത്തേകിയിരുന്നു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത അധ്യക്ഷത വഹിച്ചു. വി.ടി. ഭട്ടതിരിപ്പാടി​െൻറ മകൻ വി.ടി. വാസുദേവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. സി.പി. ചിത്രഭാനു എന്നിവർ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, പി.എം. വാസുദേവൻ, സുബൈദ ഇസ്ഹാഖ്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ, പി. മുരളി ടീച്ചർ, പി.കെ. ചെല്ലുക്കുട്ടി, സി. ജനാർദനൻ എന്നിവർ സംസാരിച്ചു. അഭയം ഡയറക്ടർ വി. മുരളീധരൻ സ്വാഗതവും വൈസ് ചെയർമാൻ പി.എം. വാസുദേവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story