Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവരാത്രി ഇന്ന്

ശിവരാത്രി ഇന്ന്

text_fields
bookmark_border
പാലക്കാട്: ലോകരക്ഷക്ക് കാളകൂട വിഷം വിഴുങ്ങിയ ഭഗവാൻ പരമശിവനെ രക്ഷിക്കാൻ പാർവതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതി‍​െൻറ ഓർമയുണർത്തുന്ന മഹാശിവരാത്രി ചെവ്വാഴ്ച. ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങൾ ശിവരാത്രി ആഘാഷങ്ങൾക്കൊരുങ്ങി. പടിഞ്ഞാറെ യാക്കര വിശ്വേശ്വര ക്ഷേത്രം, കൊപ്പം ആശ്രമം, വലിയകാട് ക്ഷേത്രം, തുപ്പല്ലൂർ ക്ഷേത്രം, അത്താഴനല്ലൂർ‍ ക്ഷേത്രം, തിരുമങ്ങാട്ടപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പരിപാടികളും പ്രത്യേക പൂജകളും നടത്തും. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒറ്റക്കല്‍ ക്ഷേത്രങ്ങളിലൊന്നായ പട്ടാമ്പി കൈത്തളി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം നെയ്ദീപം തെളിയിക്കും. കാവശ്ശേരി വടക്കേ നട ശിവക്ഷേത്രത്തിലും വെങ്ങന്നിയൂർ ശിവക്ഷേത്രത്തിലും ചൊവ്വാഴ്ച ശിവരാത്രി ആഘോഷിക്കും. ആലത്തൂർ: കാവശ്ശേരി വടക്കേ നട ശിവക്ഷേത്രത്തിലും വെങ്ങന്നിയൂർ ശിവക്ഷേത്രത്തിലും ചൊവ്വാഴ്ച ശിവരാത്രി ആഘോഷിക്കും. ഇരു ക്ഷേത്രങ്ങളിലും പുലർച്ച മുതൽ പ്രത്യേക പൂജകൾ തുടങ്ങും. അന്നദാനം, നിറമാല, ദീപാരാധന, കലാപരിപാടികൾ എന്നിവ വെങ്ങന്നിയൂരിലും വൈകുന്നേരം 6.30ന് തിരുവാതിരക്കളിയും രാത്രി മാജിക് ഷോ, കുച്ചിപ്പുടി, നൃത്തനൃത്യങ്ങൾ, മിമിക്രി എന്നിവ കാവശ്ശേരി ക്ഷേത്രത്തിലും നടക്കും. മല്ലീശ്വരമുടിയിൽ ഇന്ന് ജ്യോതി തെളിയും അഗളി: അട്ടപ്പാടി മല്ലീശ്വരമുടിയിൽ ചൊവ്വാഴ്ച വൈകീട്ട് ജ്യോതി തെളിയും. ചെമ്മണ്ണൂർ മല്ലീശ്വരക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ഭാഗമായി പ്രത്യേകം വ്രതം നോറ്റ് മലപൂജാരി സംഘം ആണ് കൊടുമുടി നെറുകയിൽ ജ്യോതി തെളിയിക്കുന്നത്. പൊട്ടിക്കൽ ഊരിലെ ചന്ദ്ര​െൻറ നേതൃത്വത്തിലുള്ള മലപൂജാരി സംഘമാണ് ഇത്തവണ ജ്യോതി തെളിയിക്കുന്നതിനായി കൊടുമുടി കയറുന്നത്. ചൊവ്വാഴ്ച 11ഓടെ ഇവരെ ആദിവാസി ഗോത്ര ആചാരപ്രകാരം യാത്രയാക്കും. കിലോമീറ്ററുകൾ നീളുന്ന അതി ദുർഘട പാത താണ്ടി വൈകീട്ടോടെ സംഘം സമുദ്രനിരപ്പിൽ നിന്ന് 4200 അടി ഉയരെയുള്ള മലമുകളിലെത്തി ക്ഷേത്രത്തിൽ നിന്ന് പ്രത്യേകം തയാറാക്കി കൊണ്ടുപോകുന്ന തിരി തെളിയിക്കും. അട്ടപ്പാടി മലമടക്കുകളിലുള്ള ഒട്ടുമിക്ക ആദിവാസി ഊരുകളുടെ പരിസര പ്രദേശങ്ങളിൽ നിന്ന് ഈ ജ്യോതിദർശനം സാധ്യമാകും. കൊടുമുടിയിൽ ജ്യോതി തെളിയുന്നത് കണ്ട് സായുജ്യമടയുവാനായി അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തുന്ന നൂറുകണക്കിന് ആളുകൾ ക്ഷേത്രപരിസരത്തും ഭവാനി പുഴക്കരികിലുമായി കാത്തു നിൽക്കും. പൂർണമായും ഗോത്ര ആചാരപ്രകാരം നടത്തപ്പെടുന്ന സംസ്ഥാനത്തെ അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രം. ഇവിടുത്തെ ഉത്സവം അട്ടപ്പാടിയിലെ ഗോത്രസമൂഹത്തി‍​െൻറ വിളവെടുപ്പ് ഉത്സവം കൂടിയാണ്. ഉത്സവ ഭാഗമായി അട്ടപ്പാടിയിൽ ഗതാഗതത്തിന് ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തും. ആനക്കട്ടിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് പോകുന്ന വാഹനങ്ങൾ ശീങ്കര ജങ്ഷനിലും മണ്ണാർക്കാട്ടു നിന്ന് അട്ടപ്പാടിയിലേക്ക് വരുന്ന വാഹനങ്ങൾ കൽക്കണ്ടി ഭാഗത്തും ഗതാഗതം അവസാനിപ്പിക്കണം. ക്ഷേത്രപരിസരം പൂർണമായും സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. എ.എസ്.പി. വൈഭവ് സക്സേന സുരക്ഷ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story