Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർ മോഷ്​ടിച്ച സംഘം...

കാർ മോഷ്​ടിച്ച സംഘം ഒരു വർഷത്തിന്​ ശേഷം പിടിയിൽ

text_fields
bookmark_border
മലപ്പുറം: റോഡരികിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച നാലംഗ സംഘം ഒരു വർഷത്തിന് ശേഷം പിടിയിൽ. 2016 ഡിസംബറിൽ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽനിന്ന് എർട്ടിഗ കാർ മോഷ്ടിച്ച സംഘത്തെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ പുഴക്കത്തൊടി മഹറൂബ് (21), ഇല്ലിക്കുത്ത് അഫ്സൽ (21), പാലേംപടിയൻ സെയ്ത് ഫസൽ (30), കുറുപ്പത്ത് നിഖിൽ (24) എന്നിവരാണ് പിടിയിലായത്. വാഹനം തൃശൂരിലുള്ള രണ്ടു പേരുടെ സഹായത്തോടെ തമിഴ്നാട്ടിൽ വിറ്റതായി പ്രതികൾ മൊഴി നൽകി. വാഹനവും മറ്റു പ്രതികളെയും ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ മലപ്പുറം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ. പ്രേംജിത്തി​െൻറ നേതൃത്വത്തിൽ എസ്.ഐ ബി.എസ്. ബിനു, എ.എസ്.ഐമാരായ സാബുലാൽ, രാമചന്ദ്രൻ, എസ്.സി.പി.ഒ രജീന്ദ്രൻ, സി.പി.ഒമാരായ റോക്സ് ഫെർണാണ്ടസ്, ഹരിലാൽ എന്നിവരടങ്ങിയ സംഘം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. photo: mpmas prathikel nikil,mahroof,afzel,said fazel
Show Full Article
TAGS:LOCAL NEWS 
Next Story