Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുമുക്കുകാരോട് അവഗണന ...

ചെറുമുക്കുകാരോട് അവഗണന തന്നെ... റോഡ് നവീകരണം നിലച്ചിട്ട് മാസങ്ങൾ, പ്രദേശത്തുകാർക്ക് ദുരിതയാത്ര

text_fields
bookmark_border
തിരൂരങ്ങാടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച ചെറുമുക്ക്-കൊടിഞ്ഞി റോഡ് നവീകരണം എങ്ങുമെത്തിയില്ല. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ ഇവിടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് മാസങ്ങൾക്ക് മുമ്പ് നവീകരണം ആരംഭിച്ചത്. റോഡി​െൻറ ആരംഭം ചെറുമുക്കിൽനിന്ന് ആയിട്ടുപോലും ഒരു കോടി രൂപ െചലവിൽ ആദ്യം നവീകരിച്ചത് കൊടിഞ്ഞി ഭാഗത്താണ്. വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് പി.കെ. അബ്ദുറബ്ബ്‌ എം.എൽ.എ ബാക്കിഭാഗം നവീകരിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചത്. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച ഈ തുകക്ക് പ്രവൃത്തി നടക്കാത്തതിനെ തുടർന്ന് അനുമതി റദ്ദായി. ഇതേതുടർന്ന്, ജനകീയ റോഡ് ഉപരോധവും നടന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് എം.എൽ.എ വീണ്ടും തുക അനുവദിക്കുകയും 2017 േമയ് അവസാനത്തിൽ താൽക്കാലിക പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. എന്നാൽ, മഴയെത്തിയതോടെ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. പിന്നീട്, നവംബറിൽ വീണ്ടും പ്രവൃത്തി ആരംഭിച്ചു. വയല്‍ഭാഗത്തെ മതില്‍ നിർമാണവും റോഡി​െൻറ ഇരുവശത്തും വീതികൂട്ടുന്ന പ്രവൃത്തിയുമാണ് നടത്തിയത്. മൂന്നര മീറ്റര്‍ മാത്രം വീതിയുള്ള റോഡ് അഞ്ചര മീറ്റര്‍ വീതിയിലാണ് ബി.എം ആൻഡ് ബി.സി ചെയ്യുന്നത്. ഇതി​െൻറ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. കുഴികളടച്ച് കരിങ്കല്ല് പാകി മാസങ്ങൾ പിന്നിട്ടെങ്കിലും തുടർപ്രവൃത്തികൾ നടത്താൻ അധികൃതർ തയാറായിട്ടില്ല. ടാറിങ് നടത്താത്തതിനാൽതന്നെ നേരേത്ത റോഡിൽ പാകിയ കല്ലുകൾ അടർന്ന് വീണ്ടും കുഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്ന ചെറുമുക്ക് റോഡ് ഇന്ന് വിജനമാണ്. കല്ലുകൾ ഇളകിയതിനാൽ ബൈക്ക് യാത്രക്കും കാൽനടയാത്രക്ക് പോലും ഏറെ പ്രയാസം നേരിടുന്നുണ്ട്. ഓട്ടോകളും മറ്റും ഇതുവഴി വരാതായതോടെ പ്രദേശവാസികള്‍ വലിയ പ്രയാസത്തിലാണ്. ചെറുപ്പാറ മുതല്‍ ചെറുമുക്ക് തുടങ്ങുന്നിടം വരെ നേരേത്ത ബി.എം ആൻഡ് ബി.സി പൂര്‍ത്തിയാക്കിയിരുന്നു. തുടർന്നുള്ള ഒരു കിലോമീറ്ററി​െൻറ നവീകരണമാണ് അധികൃതരുടെ അവഗണമൂലം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്. റോഡ് ഉടൻ ടാറിങ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story