Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് വികസനം:...

റോഡ് വികസനം: അന്നംമുട്ടി വ്യാപാരികൾ, അസ്ഥിത്വം തകർന്ന് കെട്ടിടങ്ങൾ

text_fields
bookmark_border
പരപ്പനങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ നിർമാണഭാഗമായുള്ള അഴുക്കുചാൽ നിർമാണം നിരവധി വ്യാപാരികളുടെ അന്നംമുട്ടിച്ചു. തിരൂർ റോഡിലെ വ്യാപാര സ്ഥാപനങ്ങളാണ് ദിവസങ്ങളായി അടഞ്ഞുകിടക്കുന്നത്. നിർദിഷ്ട പാതക്ക് ഡ്രൈനേജ് ഉൾെപ്പടെ 12 മീറ്റർ വീതി വേണമെന്ന ചട്ടം പാലിച്ചതോടെയാണ് റോഡി​െൻറ പടിഞ്ഞാറ് നിരയിലെ കെട്ടിടങ്ങൾക്ക് തൊട്ടരികിൽ പൊളി തുടങ്ങിയത്. കെട്ടിടങ്ങളൊന്നും പൊളിക്കുന്നിെല്ലങ്കിലും കെട്ടിടങ്ങളോട് ചേർന്ന് ആഴമേറിയ കുഴിയെടുത്തതിനാൽ വ്യാപാരം പാടെ മുടങ്ങുകയും സ്ഥാപനങ്ങളൊന്നൊന്നായി അടച്ചിടുകയുമായിരുന്നു. അടിത്തറയോട് ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തിയതോടെ പല കെട്ടിടങ്ങളുടെയും അസ്ഥിവാരം നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. അതേസമയം, പഴയ കെട്ടിടങ്ങൾ ആവശ്യമെങ്കിൽ പൊളിച്ചുനീക്കിയും റോഡ് വികസനം സാധ്യമാക്കണമെന്നാണ്‌ പൊതുവികാരം.
Show Full Article
TAGS:LOCAL NEWS 
Next Story