Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കിപറമ്പ്...

പൂക്കിപറമ്പ് പതിനാറുങ്ങൽ ബൈപാസ്; സാധ്യത പഠനം തുടങ്ങി

text_fields
bookmark_border
തിരൂരങ്ങാടി: നിർദിഷ്ട പൂക്കിപറമ്പ് പതിനാറുങ്ങൽ ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ തെന്നലയിൽ ആരംഭിച്ചു. ഇതി​െൻറ ഭാഗമായി സാധ്യതപഠനത്തിന് ടെൻഡറെടുത്ത പരിശോധന സംഘം, റോഡ് കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. ദേശീയപാത പൂക്കിപറമ്പ് മുതൽ വെസ്റ്റ് ബസാർ, തരിപാല തോട് വരെയുള്ള ഭാഗങ്ങളിലൂടെയാണ് തെന്നല പഞ്ചായത്തിലൂടെ റോഡ് കടന്നുപോകുന്നത്. സാധ്യതപഠനത്തി​െൻറ ഭാഗമായി അലയ്ൻമ​െൻറ് രേഖപ്പെടുത്തുന്ന നടപടികൾ ഉടനെത്തന്നെ തുടങ്ങുമെന്ന് അസി. എൻജിനീയർ എം. അബ്ദുല്ല പറഞ്ഞു. ഈ പ്രദേശങ്ങളിലെ ഭൂവുടമകളുടേയും പൊതുജനങ്ങളുടേയും അഭിപ്രായങ്ങൾ മാനിച്ചു മാത്രമേ റോഡ് നിർമാണവുമായി മുന്നോട്ട് പോകൂവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ പറഞ്ഞു. 2017ലെ സംസ്ഥാന ബജറ്റിലാണ് ബൈപ്പാസ് നിർമിക്കുന്നതിന് 100 കോടി കിഫ്ബിയില്‍നിന്ന് അനുവദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story