Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുതലി​െൻറ ഏഴര...

കരുതലി​െൻറ ഏഴര പതിറ്റാണ്ട്​​ പിന്നിട്ട്​ തിരൂരങ്ങാടി യതീംഖാന

text_fields
bookmark_border
തിരൂരങ്ങാടി: 75 വർഷംകൊണ്ട് പ്രവർത്തനമണ്ഡലം സജീവമാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ് തിരൂരങ്ങാടി യതീംഖാന. നിരാലംബരായ അനാഥ ബാലിക-ബാലൻമാരെ സംരക്ഷിച്ച് വിജ്ഞാനവും തൊഴിലും നൽകി വളർത്തിയെടുക്കുകയെന്ന ദൗത്യമാണ് യതീംഖാന കമ്മിറ്റി നിർവഹിക്കുന്നത്. കോളറക്കാലത്ത് വള്ളുവനാട് താലൂക്കിൽ നൂറുകണക്കിന് കുട്ടികൾ അനാഥരായപ്പോൾ അവർക്ക് ഭക്ഷണവും പാർപ്പിടവും മാത്രമല്ല, പ്രീപ്രൈമറി മുതൽ ബിരുദാനന്തര ബിരുദവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൽകി ഈ സ്ഥാപനം വളർത്തിയെടുത്തു. ഓർഫനേജ് അപ്പർ പ്രൈമറി സ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, അധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും റിസർച്ച് സ​െൻററുകളുമുള്ള ഫസ്റ്റ് ഗ്രേഡ് കോളജ്, നൂറുൽ ഇസ്ലാം മദ്റസ, അറബിക് കോളജ്, ഹോസ്പിറ്റൽ, നഴ്‌സിങ് കോളജ്, പ്രീ പ്രൈമറി സ്‌കൂൾ, മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ യതീംഖാനക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഇവിടങ്ങളിലെ നിയമനങ്ങളിൽ യതീംഖാനയിൽ പഠിച്ച കുട്ടികൾക്കാണ് പ്രഥമ പരിഗണന. യതീംഖാനക്ക് കീഴിലെ സ്‌കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ 75 ശതമാനവും പൂർവ അന്തേവാസികളാണ്. ആയിരത്തോളം സ്റ്റാഫംഗങ്ങളിൽ ജാതി--മത-രാഷ്ട്രീയ വിവേചനങ്ങളില്ല. ഈ സ്ഥാപനങ്ങൾ യതീംഖാനയിലെ അന്തേവാസികൾക്ക് മാത്രമല്ല സമീപപ്രദേശങ്ങളിലെ പാവപ്പെട്ടവർക്കു കൂടി പ്രയോജനപ്പെടുന്നു. ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിലാണ് ചികിത്സ. 1943-ൽ ആരംഭിച്ച സ്ഥാപനം പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫാർമസി കോളജ്, പോളിടെക്‌നിക് ഹിഫ്‌ള് കോളജ്, സിവിൽ സർവിസ് അക്കാദമി, യതീംഖാന ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ്, കാത്ത് ലാബ് എന്നിവ ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story