Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലുണ്ടിപ്പുഴയില്‍...

കടലുണ്ടിപ്പുഴയില്‍ കോഴിമാലിന്യം തള്ളി; പ്രതിയെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു

text_fields
bookmark_border
വേങ്ങര: തിരൂരങ്ങാടി, വേങ്ങര ഗ്രാമപഞ്ചായത്തുകളിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം പമ്പുചെയ്യുന്ന കടലുണ്ടിപ്പുഴയില്‍ കോഴിമാലിന്യം തള്ളി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപ്പിച്ചു. എ.ആര്‍ നഗര്‍ വി.കെ പടി ഉള്ളാട്ട് പറമ്പ് എ. മുഹമ്മദ് ഫാറൂഖിനെയാണ് (31) നാട്ടുകാര്‍ പിടികൂടിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയിലെ മമ്പുറത്തും പനമ്പുഴക്കടവിലുമാണ് ഇയാള്‍ അറവുമാലിന്യം തള്ളിയത്. ഈ ഭാഗങ്ങളില്‍നിന്നാണ് വിവിധ കുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം പമ്പുചെയ്യുന്നത്. എ.ആര്‍. നഗറിലെയും പരിസര പ്രദേശങ്ങളിലെയും കോഴിക്കടയിലെ മാലിന്യങ്ങളാണ് രാത്രിയില്‍ ത​െൻറ ഇരുചക്രവാഹനത്തില്‍ പുഴയിൽ തള്ളിയതെന്ന് പിടിയിലായ യുവാവ് നാട്ടുകാരോട് പറഞ്ഞു. പ്രതിക്കെതിരെ ജലസ്രോതസ് മലിനമാക്കിയതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്ന വണ്ടി പോയിക്കഴിഞ്ഞാല്‍ അറവുമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തവര്‍ ഇത്തരക്കാരുടെയടുത്ത് മാലിന്യം കൊടുത്തുവിടുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ ചെറുവാഹനങ്ങളിലായി പലഭാഗങ്ങളില്‍ കൊണ്ടുപോയി മാലിന്യങ്ങള്‍ തള്ളുകയാണ് ചെയ്യുന്നത്. മേഖലയിൽ പൊലീസി​െൻറ രാത്രികാല പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story