Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രാമപഞ്ചായത്ത് ഓഫിസ്...

ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച്

text_fields
bookmark_border
വേങ്ങര: സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഭരണസമിതിയുടെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം അവസാനിപ്പിക്കുക, അഞ്ചുവർഷം മുമ്പ് ആരംഭിച്ച ജലനിധി പദ്ധതി പൂർത്തീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.പി.എം കോട്ടക്കൽ ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. പി. അച്യുതൻ അധ്യക്ഷനായി. കെ.പി. സുബ്രഹ്മണ്യൻ, കെ.ടി. അലവിക്കുട്ടി, കെ.കെ. രാമകൃഷ്ണൻ, ടി.കെ. മുഹമ്മദ്, ടി.വി. സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story