Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉണക്കപ്പുല്ലുകൾ...

ഉണക്കപ്പുല്ലുകൾ നിറഞ്ഞ് യൂനിവേഴ്​സിറ്റി കാമ്പസ്; അനക്കമില്ലാതെ അധികൃതർ, ഓടിത്തളർന്ന് അഗ്​നിശമന സേന

text_fields
bookmark_border
വള്ളിക്കുന്ന്: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ ഉണക്കപ്പുല്ലുകൾക്ക് തീപിടിക്കുന്നത് നിത്യസംഭവമാവുന്നു. നിറഞ്ഞുനിൽക്കുന്ന ഉണക്കപ്പുല്ലുകൾ വെട്ടി നശിപ്പിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനാൽ ഇവിടെ തീപിടിത്തവും പതിവാണ്. ഇതുകാരണം വലയുന്നത് മീഞ്ചന്തയിലെ അഗ്നിശമന സേനയാണ്. കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ കാമ്പസി​െൻറ വിവിധ ഭാഗങ്ങളിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. പലപ്പോഴും സാമൂഹിക വിരുദ്ധരാണ് ഉണക്കപ്പുല്ലുകൾക്ക് തീയിടുന്നത്. കാമ്പസിലെ ഉണങ്ങി നിൽക്കുന്ന പുല്ലുകളും പാഴ്ചെടികളും വെട്ടിമാറ്റിയാൽ ഒരു പരിധിവരെ ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയും. എന്നാൽ, ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ആൾ താമസമില്ലാത്ത ക്വാർേട്ടഴ്സുകളും പുൽക്കാടുകൾക്ക് നടുവിലാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story