Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടവണ്ണപ്പാറ

എടവണ്ണപ്പാറ

text_fields
bookmark_border
അപേക്ഷ ക്ഷണിച്ചു : ചീക്കോട് പഞ്ചായത്ത് വനിത സഹകരണ സംഘത്തിൽ ഒഴിവുള്ള അറ്റൻഡര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 28ന് മുമ്പായി സംഘം ഓഫിസില്‍ ലഭിക്കണം. കള്ളുഷാപ്പിനെതിരെ ജനകീയ സമിതി രൂപവത്കരിച്ചു : വാഴക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് യില്‍ അടച്ചുപൂട്ടിയ കള്ളുഷാപ്പ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ, വാര്‍ഡ് മെംബര്‍ അശ്‌റഫ് കോറോത്ത് ചെയര്‍മാനും പുളിയേക്കല്‍ അബൂബക്കർ, സി.വി. സകരിയ്യ, ഭാസ്‌കരന്‍ മാസ്റ്റർ, നാസര്‍ അല്‍ജമാല്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായി ജനകീയസമിതി രൂപവത്കരിച്ചു. കുനികുത്ത് അശ്‌റഫി​െൻറ വീട്ടില്‍ ചേര്‍ന്ന ജനകീയ കൺവെന്‍ഷൻ സി.വി. സകരിയ്യ ഉദ്ഘാടനം ചെയ്തു. അശ്‌റഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. കുഴിമുള്ളി ഗോപാലൻ, ആറ്റക്കോയ തങ്ങൾ, സുല്‍ഫികര്‍ പുളിയേക്കൽ, ചെക്കുട്ടി അടൂരപുറായ, സതീശന്‍ ചീടിക്കുഴി, നാസര്‍ അല്‍ജമാൽ, സല്‍മാന്‍ കുറുമ്പത്തൊടി, ജലീല്‍ ചാളക്കണ്ടി, സദ്‌റുദ്ദീന്‍ വാഴക്കാട് എന്നിവര്‍ സംസാരിച്ചു. പുളിയേക്കല്‍ അബൂബക്കര്‍ സ്വാഗതവും അശ്‌റഫ് കുനികുത്ത് നന്ദിയും പറഞ്ഞു. അശ്‌റഫ് കുനികുത്ത് (കൺ.), അബ്ദു ചീടിക്കുഴി, സതീശന്‍ ചീടിക്കുഴി, സല്‍മാന്‍ കുറുമ്പത്തൊടി, ജലീല്‍ ചാളക്കണ്ടി (ജോ. കൺ.), സദ്‌റുദ്ദീന്‍ വാഴക്കാട് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Show Full Article
TAGS:LOCAL NEWS 
Next Story