Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊ​േണ്ടാട്ടിയിൽ...

കൊ​േണ്ടാട്ടിയിൽ ചെയർമാൻ തെരഞ്ഞെടുപ്പ്​ 27ന്​

text_fields
bookmark_border
ഒരു മാസത്തിനിടെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും ചെയർമാൻ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27ന് രാവിലെ 11നാണ് തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസും സി.പി.എമ്മും ചേർന്നുണ്ടാക്കിയ മതേതര വികസന മുന്നണി ഭരിച്ചിരുന്ന കൊണ്ടോട്ടിയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന് നടന്നിരുന്നു. ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം സ്വതന്ത്ര പി. ഗീത സത്യപ്രതിജ്ഞ ചെയ്ത, ഒരു മണിക്കൂറിനകം രാജിവെച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. മതേതര വികസന മുന്നണി അനിശ്ചിതത്വത്തിൽ കൊണ്ടോട്ടി: ചെയർമാൻ തെരഞ്ഞെടുപ്പി​െൻറ തീയതി പ്രഖ്യാപിച്ചതോടെ നഗരസഭയിൽ വീണ്ടും ചർച്ചകൾ സജീവം. കോൺഗ്രസും സി.പി.എമ്മും ചേർന്ന മതേതര വികസനമുന്നണിയാണ് കഴിഞ്ഞ രണ്ട് വർഷത്തിലധികം നഗരസഭ ഭരിച്ചത്. എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗം ചുവട് മാറ്റിയതോടെ മുന്നണിയുടെ ഭാവി അനിശ്ചതിത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിം ലീഗിനെ പരാജയപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് കോൺഗ്രസും സി.പി.എമ്മും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യ രണ്ടു വർഷം ചെയർമാൻ സ്ഥാനം കോൺഗ്രസിനും ബാക്കിയുള്ള വർഷം സി.പി.എമ്മിനുമായിരുന്നു ധാരണ. ഫെബ്രുവരി ഒന്നിന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കെ.കെ. അസ്മാബി ഒഴികെയുള്ള കോൺഗ്രസിലെ ഒമ്പത് പേരും സി.പി.എം സ്വതന്ത്രയായ പി. ഗീതക്കാണ് വോട്ട് ചെയ്തത്. പുതിയ സാഹചര്യത്തിൽ വീണ്ടും സി.പി.എമ്മിനെ പിന്തുണക്കാനാകില്ലെന്നും യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കണമെന്നുമാണ് കോൺഗ്രസിൽ ഒരു വിഭാഗം കൗൺസിലർമാരുെട നിലപാട്. മുൻ ചെയർമാൻ സി.കെ. നാടിക്കുട്ടിയെ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് കോൺഗ്രസി​െൻറ നീക്കം. മുൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച കെ.സി. ഷീബക്ക് പകരം നാടിക്കുട്ടിയെ പിന്തുണക്കണമെന്ന് ലീഗിനോടും സ്വന്തം സ്ഥാനാർഥിയെ നിർത്താതെ തങ്ങളെ പിന്തുണക്കണമെന്ന് സി.പി.എമ്മിനോടും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം പിന്തുണച്ചില്ലെങ്കിൽ 18 അംഗങ്ങളുള്ള ലീഗി​െൻറ വോട്ട് ലഭിച്ചാൽ മാത്രമേ കോൺഗ്രസിന് ചെയർമാൻ സ്ഥാനം ലഭിക്കുകയുള്ളൂ. സി.പി.എമ്മും ലീഗും സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story