Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിലെ രണ്ട്​...

നിലമ്പൂരിലെ രണ്ട്​ തിയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്

text_fields
bookmark_border
നിലമ്പൂര്‍: വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തിൽ നിലമ്പൂരിലെ രണ്ട് സിനിമ തിയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ ഡയറക്ടറുടെ ഉത്തരവ്. നിലമ്പൂര്‍ ജ്യോതി, ചന്തക്കുന്നിലെ ഫെയറിലാൻഡ് തിയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, അറിയിപ്പ് നഗരസഭ ഓഫിസിൽ ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചന്തക്കുന്നിലെ ഫെയറിലാൻഡ് തിയറ്റർ സ്ക്രീൻ ഒന്നിൽ തിങ്കളാഴ്ചയും പ്രദർശനം നടന്നു. എന്നാൽ, ജ്യോതി തിയറ്ററിൽ പ്രദര്‍ശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇരു തിയറ്ററുകളും നികുതിവെട്ടിപ്പ് നടത്തുന്നെന്നും ലക്ഷക്കണക്കിന് രൂപ നഗരസഭക്ക് നഷ്ടം വരുന്നെന്നും കാണിച്ച് മുൻ നഗരസഭ കൗൺസിലർ എം. മുജീബ്റഹ്മാൻ നല്‍കിയ പരാതിയെ തുടര്‍ന്ന് മലപ്പുറം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story