Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൽറാം^സി.പി.എം പോര്​...

ബൽറാം^സി.പി.എം പോര്​ പുതിയ തലത്തിൽ

text_fields
bookmark_border
ബൽറാം-സി.പി.എം പോര് പുതിയ തലത്തിൽ വി.ടി. ബൽറാം മാർക്ക് തിരുത്തിയെന്ന് മുഖപത്രവും ചാനലും പാലക്കാട്: എ.കെ.ജിക്കെതിരായ പരാമർശത്തെത്തുടർന്ന് വി.ടി. ബൽറാം എം.എൽ.എയും സി.പി.എമ്മും തമ്മിലാരംഭിച്ച പോര് പുതിയ തലത്തിൽ. എ.കെ.ജി വിവാദത്തിന് ശേഷം ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികൾ സി.പി.എം ബഹിഷ്കരിച്ചിരുന്നു. എന്നാൽ, ബൽറാമി​െൻറ എൽ.എൽ.ബി ബിരുദത്തെച്ചൊല്ലിയാണ് ഇപ്പോൾ തർക്കം മൂർച്ഛിച്ചിരിക്കുന്നത്. തൃശൂർ ലോ കോളജിൽനിന്ന് വി.ടി. ബൽറാം മാർക്ക് തിരുത്തിയെന്ന് സി.പി.എം മുഖപത്രവും പാർട്ടി ആഭിമുഖ്യമുള്ള വാർത്തചാനലും റിപ്പോർട്ട് ചെയ്തു. തെളിവ് സഹിതമാണ് എം.എൽ.എക്കെതിരെ രംഗത്ത് വന്നത്. അഞ്ചാം സെമസ്റ്ററിലെ ഡ്രാഫ്റ്റിങ് ആൻഡ് കൺവെയൻസിങ് പരീക്ഷക്ക് ജയിക്കാൻ വേണ്ട 50 മാർക്ക് ബൽറാമിന് ലഭിച്ചില്ലെന്നും പ്രിൻസിപ്പലിനെ സ്വാധീനിച്ച് 45 മാർക്ക് 70 ആക്കി തിരുത്തിയെന്നുമാണ് ആരോപിക്കുന്നത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പലിനെതിരെ ശിക്ഷ നടപടികൾ സ്വീകരിച്ചെന്നും പറയുന്നു. എന്നാൽ, വാർത്തയെ പരിഹസിച്ച് എം.എൽ.എ രംഗത്തെത്തി. ഈ വിഷയത്തിൽ നേരത്തേ വിശദീകരണം നൽകിയതാണെന്നും അംഗൻവാടി ടീച്ചറെ സ്വാധീനിച്ച് കൂടുതൽ ഉപ്പുമാവ് നേടിയെടുത്തെന്നും സി.പി.എം മാധ്യമങ്ങൾ ബ്രേക്കിങ് വാർത്ത നൽകുമെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story