Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേനലവധിക്കാല നൈപുണ്യ...

വേനലവധിക്കാല നൈപുണ്യ പരിശീലനവുമായി അസാപ്​

text_fields
bookmark_border
മലപ്പുറം: വേനലവധിക്കാല നൈപുണ്യ പരിശീലനവുമായി അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) യുവാക്കളിലേക്ക്. ഹയർ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ തൊഴില്‍ പ്രാവീണ്യം നല്‍കുന്നതിനായി വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലുള്ള അസാപ് 15 മുതൽ 25 വരെ പ്രായപരിധിയിലുള്ളവർക്കാണ് പരിശീലനം. വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വേനലവധിക്കാലത്തെ ഹ്രസ്വകാല നൈപുണ്യ പരിശീലന പദ്ധതിയായ സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പ്രോഗ്രാമിലൂടെ വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കും. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്, റീടെയില്‍, അപ്പാരല്‍, മീഡിയ ആൻഡ് എൻറര്‍ടെയിന്‍മ​െൻറ്, ഫിനാന്‍സ് ആൻഡ് അക്കൗണ്ടിങ്, അഗ്രിക്കള്‍ച്ചറല്‍, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ സ്‌കില്‍ കോഴ്‌സുകളാണ് നല്‍കുക. കേന്ദ്ര സര്‍ക്കാറി​െൻറ നാഷനല്‍ സ്‌കില്‍ ഡെവലപ്‌മ​െൻറ് കോർപറേഷൻ, സംസ്ഥാന സര്‍ക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സര്‍ട്ടിഫിക്കറ്റും ഇേൻറണ്‍ഷിപ് പരിശീലനവും പ്ലെയിസ്‌മ​െൻറ് അവസരങ്ങളും ലഭിക്കും. 150 മുതല്‍180 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതാണ് സിലബസ്. വ്യവസായ മേഖലയിലെ ഇേൻറണ്‍ഷിപ് പരിശീലനമാണ് സംഘടിപ്പിക്കുക. അപേക്ഷിക്കാനും വിവരങ്ങള്‍ക്കുമായി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫെബ്രുവരി 16 ആണ് അവസാന തീയതി. അക്ഷയകേന്ദ്രങ്ങള്‍വഴിയുംഅപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ബി.പി.എൽ, നോണ്‍ക്രീമിലെയര്‍, എസ്.ഇ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും സര്‍ക്കാറി​െൻറ ഫീസിളവ് ലഭിക്കും. ഫോൺ: 9495999722, 9495999748.
Show Full Article
TAGS:LOCAL NEWS 
Next Story