Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാപ്പിളകല അക്കാദമിയിൽ...

മാപ്പിളകല അക്കാദമിയിൽ 'ദൃശ്യാദരം' ഡോക്യുമെൻററി ഫെസ്​റ്റിവൽ 19 മുതൽ

text_fields
bookmark_border
കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ജില്ല ഇൻഫർമേഷൻ ഓഫിസുമായി സഹകരിച്ച് വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ഫെബ്രുവരി 19 മുതൽ ഒരാഴ്ച നീളുന്ന 'ദ്യശ്യാദരം' ഡോക്യുമ​െൻററി ഫെസ്റ്റിവൽ നടത്തും. ടി.എ. റസാഖ് തിയറ്ററിൽ നടത്തുന്ന പരിപാടിയിൽ ഗാന്ധിജി, മഹാകവി മോയിൻകുട്ടി വൈദ്യർ, ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, അർനോസ് പാതിരി, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊെറ്റക്കാട്ട്, പി.എൻ. പണിക്കർ, ഞെരളത്ത് രാമപൊതുവാൾ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, വയലാർ രാമവർമ, പി. കുഞ്ഞിരാമൻ നായർ, ഒ.എൻ.വി. കുറുപ്പ്, ശൂരനാട്ട് കുഞ്ഞൻപിള്ള, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, എ.കെ.ജി, പി. കൃഷ്ണപിള്ള, വക്കം ഖാദർ, സി. അച്യുതമേനോൻ, ഇ.കെ. നായനാർ, കെ. കേളപ്പൻ, സി.എച്ച്. മുഹമ്മദ് കോയ, അരവിന്ദൻ, സത്യൻ, പി.കെ. മേദിനി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, സി.ജെ. തോമസ് തുടങ്ങിയവരെക്കുറിച്ചുള്ള ഡോക്യുമ​െൻററികളാണ് പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യം. 50 ഇരിപ്പിടങ്ങളുള്ള ആധുനിക തിയറ്ററിൽ മുൻകൂട്ടി പേരുചേർക്കുന്നവർക്കാണ് പ്രവേശനം. ഫോൺ: 0483 2711432. ഗവേഷണ ഗ്രന്ഥാലയത്തിന് ഇന്ന് അവധി കൊണ്ടോട്ടി: ശിവരാത്രിയായതിനാൽ ചൊവ്വാഴ്ച മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയിലെ അറബി മലയാളം ഗവേഷണ ഗ്രന്ഥാലയം പ്രവർത്തിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story