Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ. അഹമ്മദ് സ്മരണയിൽ...

ഇ. അഹമ്മദ് സ്മരണയിൽ മലപ്പുറം

text_fields
bookmark_border
മലപ്പുറം: എം.എൽ.എ, സംസ്ഥാന മന്ത്രി, എം.പി, കേന്ദ്രമന്ത്രി തുടങ്ങിയ നിലകളിൽ ഇ. അഹമ്മദ് പതിറ്റാണ്ടോളം കർമമണ്ഡലമാക്കിയ ജില്ല അദ്ദേഹത്തി​െൻറ സ്മരണ പുതുക്കി. ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കുന്നുമ്മൽ ടൗൺഹാൾ പരിസരത്ത് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഹമ്മദി​െൻറ സംഭാവനകൾ എടുത്തുപറഞ്ഞു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ മതേതര കക്ഷികളെ ഒരുമിപ്പിക്കാൻ വലിയ സംഭാവനകൾ നൽകിയ നേതാവായിരുന്നു അഹമ്മദെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ നടന്ന ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം പ്രതിപക്ഷ ഐക്യത്തി​െൻറ കാഹളം കൂടിയായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗ് വഹിക്കുന്ന പങ്ക് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. ബി.ജെ.പി ബാബരി മസ്ജിദ് തകർക്കുമ്പോൾ അത് സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് സത്യം. എന്നാൽ സംരക്ഷിക്കാത്തവരെ തള്ളി താഴെയിട്ട് തകർത്തവരെ അധികാരത്തിൽ കയറ്റുകയാണ് ചിലർ ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, എം. ഉമ്മർ, എൻ. ഷംസുദ്ദീൻ, പി. ഉബൈദുല്ല, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, പി.കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, ജനതാദൾ യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡൻറ് ജോൺ ജോൺ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, യു.എ. ലത്തീഫ്, എൻ. സൂപ്പി, എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, കെ.പി. മറിയുമ്മ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story