Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരതിയാർ വി.സിയെ...

ഭാരതിയാർ വി.സിയെ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
കോയമ്പത്തൂർ: കൈക്കൂലിക്കേസിൽ ജയിലിൽ കഴിയുന്ന ഭാരതിയാർ സർവകലാശാല ൈവസ് ചാൻസലർ പ്രഫ. എ. ഗണപതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജോൺമിനോയാണ് ഉത്തരവിട്ടത്. ജോലി സ്ഥിരപ്പെടുത്താൻ അസി. പ്രഫസർ സുരേഷ് ഫെബ്രുവരി മൂന്നിന് ഒരു ലക്ഷം രൂപയും 29 ലക്ഷത്തി​െൻറ ചെക്കുകളും കൈക്കൂലിയായി വി.സിക്ക് കൈമാറവെയാണ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണം പൂർത്തിയാക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും വി.സിയെ കസ്റ്റഡിയിൽ കിട്ടണമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ശിവകുമാർ ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ വിടരുെതന്ന് പ്രതിഭാഗം അഭിഭാഷകൻ ജ്ഞാനഭാരതി വാദിച്ചിരുന്നു. ഫെബ്രുവരി 16ന് ഉച്ചക്കുശേഷം കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story