Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടമൊഴിയാതെ...

അപകടമൊഴിയാതെ പള്ളിപ്പറമ്പ്​; കണ്ണ്​ തുറക്കാതെ അധികൃതർ

text_fields
bookmark_border
പാങ്ങ്: പള്ളിപ്പറമ്പിൽ അപകടമൊഴിഞ്ഞ നേരമില്ല. 15 ദിവസത്തിനിടെ ചെറുതും വലുതുമായി പത്തിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. തിങ്കളാഴ്ച ഉണ്ടായ രണ്ടപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണയിൽനിന്ന് കാടാമ്പുഴയിലേക്കും മലപ്പുറത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണം. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇറക്കമിറങ്ങുേമ്പാൾ മുന്നിലെ വളവ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല. ഇത്തരത്തിൽ നിയന്ത്രണം വിടുന്നവ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങളിൽ ഇടിക്കുന്ന സംഭവങ്ങൾ ഏറെയാണ്. ബ്രേക്ക് നഷ്ടപ്പെട്ട് ചരക്കുവാഹനങ്ങൾ ഉൾപ്പെടെ വണ്ടികൾ മറിയുന്നതും പതിവാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് നിയന്ത്രണം വിട്ട ജീപ്പ് പള്ളിപ്പറമ്പ് സുലൈമാ​െൻറ ഉടമസ്ഥതയിലുള്ള സഫ സ്റ്റോർസിൽ ഇടിച്ചുകയറിയത്. ശബ്ദം കേട്ട് കടയിലുണ്ടായിരുന്ന നാസർ ഒാടിമാറിയതിനാലാണ് അപകടം ഒഴിവായത്. ഇദ്ദേഹത്തിന് കൈക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഒാേട്ടാ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർക്കും പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി പള്ളിപ്പറമ്പ് വളവിൽ മറിഞ്ഞിരുന്നു. അടുത്ത ദിവസം ബസ് മരത്തിലിടിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. അതിന് പിന്നാലെ കർണാടകയിൽനിന്ന് ലോഡുമായി വന്ന ലോറിയും മറിഞ്ഞു. മൂന്ന് ബൈക്കിൽ ഇടിച്ച ലോറി ഒാേട്ടായുടെ മുകളിലേക്കാണ് മറിഞ്ഞത്. ഒാേട്ടായിലുണ്ടായിരുന്ന നാലുപേർക്കും ബസ് കാത്തുനിന്നവർക്കും പരിക്കേറ്റിരുന്നു. രണ്ട് മാസം മുമ്പ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ലോറി മതിലിൽ ഇടിച്ചാണ് നിന്നത്. ഒരുവർഷം മുമ്പ് ലോറി ബൈക്കിലിടിച്ച് സ്കൂൾ വിദ്യാർഥി അടക്കം രണ്ടുപേർ മരിക്കുകയും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡ് വീതി കൂട്ടണമെന്നും സൂചനബോർഡുകൾ സ്ഥാപിക്കണമെന്നതും നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ്. ഇറക്കവും െപെട്ടന്നുള്ള വളവുകളുമാകുേമ്പാൾ പരിചയമില്ലാത്ത ഡ്രൈവർമാർക്ക് നിയന്ത്രണം നഷ്ടമാകുന്നു. റോഡപകടം കുറക്കാൻ നടപടികളെടുക്കണമെന്ന ആവശ്യവുമായി പാങ്ങ് ചേണ്ടി ഡ്രൈവേഴ്സ് യൂനിയൻ പൊതുമരാമത്ത് മന്ത്രിക്കും ജില്ല കലക്ടർക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകി. mpm2 mpt mpw palliparamb auto അപകടത്തിൽപെട്ട ഒാേട്ടാ
Show Full Article
TAGS:LOCAL NEWS 
Next Story