Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീറും വാശിയുമേറി...

വീറും വാശിയുമേറി എടവണ്ണയിൽ കെ.പി.എൽ മാമാങ്കം

text_fields
bookmark_border
എടവണ്ണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാതൃകയിൽ എടവണ്ണയിൽ തുടക്കം കുറിച്ച ഫുട്ബാള്‍ മാമാങ്കത്തിന് വീറും വാശിയുമേറുന്നു. കല്ലിടുമ്പ് പ്രദേശത്തെ ഒരു പറ്റം ഫുട്ബാള്‍ പ്രേമികളുടെയും കളിക്കാരുടെയും ആശയത്തില്‍ ഉടലെടുത്തതാണ് കെ.പി.എൽ എന്ന കല്ലിടുമ്പ് പ്രീമിയർ ലീഗ്. സ്‌പൈസ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികളായ സാലിം എന്ന ലാലു, ഫാസില്‍ തുടങ്ങിയവർ ഇത്തരമൊരു ആശയവുമായി മുന്നിട്ടിറങ്ങിയപ്പോൾ പ്രദേശത്തെ മറ്റു ക്ലബുകളും നാട്ടുകാരും ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ബാഴ്‌സലോണ, ചെല്‍സി, ലിവര്‍പൂൾ, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, ആഴ്സനൽ, അത്‌ലറ്റികോ മാഡ്രിക്, പി.എസ്.ജി എന്നീ ടീമുകൾ അണിനിരക്കുന്ന ഫൈവ്‌സ് ഫ്ലഡ്ലിറ്റ് ടൂര്‍ണമ​െൻറിനായുള്ള താരങ്ങളെ തെരഞ്ഞെടുത്തതും ലേലം വഴിയാണ്. ദിനേന രാത്രി എട്ടിന് എടവണ്ണ ജമാല്‍ അങ്ങാടിയിലുള്ള, പ്രത്യേകം സജ്ജമാക്കിയ മൈതാനത്താണ് മത്സരം നടക്കുന്നത്. മത്സരങ്ങള്‍ ക്വാര്‍ട്ടറിനോട് അടുക്കുമ്പോള്‍ കളത്തിന് അകത്തും പുറത്തും വീറും വാശിയും കൂടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story