Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊളത്തൂരി​െൻറ ബഹുമുഖ...

കൊളത്തൂരി​െൻറ ബഹുമുഖ പ്രതിഭകൾക്ക്​ ആദരം

text_fields
bookmark_border
മലർവാടി-ടീൻ ഇന്ത്യ സാംസ്കാരിക സംഗമം വേറിട്ട കാഴ്ചയായി കൊളത്തൂർ: ബഹുമുഖ പ്രതിഭകൾ സംഗമിച്ച കലാ-സാംസ്കാരിക സായാഹ്നം വേറിട്ട കാഴ്ചയായി. മലർവാടി-ടീൻ ഇന്ത്യ കൊളത്തൂർ യൂനിറ്റ് സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമായത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കൂട്ടായ്മകളും വ്യക്തികളും ആദരം ഏറ്റുവാങ്ങി. സമൂഹ മാധ്യമങ്ങളിൽ കൊളത്തൂർ വാർത്ത, ജീവകാരുണ്യ മേഖലയിൽ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി, കലാ-കായിക മേഖലയിൽ നാഷനൽ ക്ലബ് എന്നിവ പുരസ്കാരം േനടി. സംസ്ഥാന അേമച്വർ നാടക മത്സരത്തിലെ മികച്ച നടൻ പാർഥസാരഥി, സ്കൂൾ കലോത്സവ നാടകത്തിലെ മികച്ച നടി ഹൃദ്യ, കെ.എസ്. സുമേഷ്, ഐവ ഷബീർ, ആഗ്‍നസ് റോസ് പോൾ, ജെനറ്റ് സി.സി. അനിൽ, സുലൈമാൻ ഫൈസി, അൻവർ സാദിഖ്, മുഹമ്മദ് തൗസീദ്, ഉണ്ണീൻകുട്ടി ബാവ, കൊളത്തൂർ മണികണ്ഠൻ, ബദറുസമാൻ മൂർക്കനാട് എന്നിവരെയാണ് ആദരിച്ചത്. ടെലിഫിലിം നടൻ അബ്ബാസലി പത്തപ്പിരിയം ഉദ്ഘാടനം ചെയ്‍തു. എൻ. ഉമർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ഹംസ, ടി. മുരളി, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻറ് എം. വിജയലക്ഷ്‍മി, കെ.കെ. മൊയ്തീൻകുട്ടി, ഐവ ഷബീർ, ഷമീർ കൊളത്തൂർ, എൻ. മൊയ്തീൻ, ടി.കെ. വിജയകൃഷ്‍ണൻ, സൈനാസ് നാണി, ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. moid mc1 padam മലർവാടി-ടീൻ ഇന്ത്യ കൊളത്തൂർ യൂനിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ കൊളത്തൂർ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ ആദരം ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story