Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് നിശാസമരം

യൂത്ത് ലീഗ് നിശാസമരം

text_fields
bookmark_border
വഴിക്കടവ്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംവരണവിരുദ്ധ നീക്കങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി നിശാസമരം സംഘടിപ്പിച്ചു. വൈകീട്ട് ഏഴിന് ആരംഭിച്ച സമരം മണ്ഡലം ട്രഷറർ ജസ്മൽ പുതിയറ ഉദ്ഘാടനം ചെയ്തു. വി.കെ. മൊയ്തീൻക്കുട്ടി, ലത്തീഫ് മണിമൂളി, അൻവർ ശാഫി, പി.കെ. അബ്ദുൽ ഹമീദ്, മുജീബ് കീരി, ജുനൈദ് ആലായി, എരഞ്ഞിയിൽ മുജീബ് എന്നിവർ സംസാരിച്ചു. ചെമ്പൻ സാജിദ്, പൊത്തൻകോടൻ ഹനീഫ, സുനീർ മരുത തുടങ്ങിയവർ നേതൃത്വം നൽകി. ഗുരുസംഗമവും സാഹിത്യ ചര്‍ച്ചയും നിലമ്പൂര്‍: സദ്ഗമയ വായനശാലയുടെ ആഭിമുഖ‍്യത്തില്‍ ഗുരുസംഗമവും സാഹിത്യ ചര്‍ച്ചയും നടത്തി. കെ.വി. നാരായണന്‍ അധ‍്യക്ഷതവഹിച്ചു. യു.ബി.കെ നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ് ചന്ദ്ര​െൻറ 'മനുഷ്യന് ഒരു ആമുഖം' നോവലിനെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടത്തി. കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചു. മാത്യു കാരാംവേലി അധ‍്യക്ഷനായ യോഗം എന്‍.എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. ഷൗക്കത്തലി, കെ. മുഹമ്മദ് കുട്ടി, യു.ബി.കെ നിലമ്പൂര്‍, കെ.ആര്‍.സി നിലമ്പൂര്‍, ഇ.ടി. നാരായണന്‍, ഇ.കെ. മുഹമ്മദ്, ടി. ശിവന്‍കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story