Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ്​ ടൗണ്‍...

'കാളികാവ്​ ടൗണ്‍ നവീകരണം ഉടൻ പൂർത്തിയാക്കണം'

text_fields
bookmark_border
കാളികാവ്: ടൗണ്‍ വികസനപ്രവൃത്തി സ്തംഭിച്ചതിനാല്‍ ഒരു മാസത്തോളമായി കാളികാവ് അങ്ങാടിയില്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്ന് വെല്‍ഫെയർ പാര്‍ട്ടി കുറ്റപ്പെടുത്തി. പൊതുജനങ്ങളും വ്യാപാരികളും നേരിടുന്ന കടുത്തപ്രയാസം പരിഹരിക്കാന്‍ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പ് അധികൃതരും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ടി. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മജീദ് ചാലിയാർ, ബാസിത് മലപ്പുറം, അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി. ബഷീര്‍ മാസ്റ്റര്‍ (പ്രസി.), സുലൈഖ, കെ. നിഷാദ് (വൈസ് പ്രസി.), സി. സൈനുദ്ദീന്‍ മാസ്റ്റര്‍ (സെക്ര.), അബ്ദുല്ല മാസ്റ്റര്‍, സി. ആബിദ (അസി. സെക്ര.), സി. അഷ്‌റഫ് മാസ്റ്റര്‍ (ട്രഷ.). ഭിന്നശേഷിക്കാര്‍ക്കായി ഗ്രാമസഭ ഇന്ന് കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തി​െൻറ 2018--19 വാര്‍ഷിക പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായി ഭിന്നശേഷി- വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക ഗ്രാമസഭ യോഗം ചൊവ്വാഴ്ച രാവിലെ 10ന് കല്ലാമൂല ജി.എം.എൽ.പി സ്‌കൂളില്‍ ചേരും. രക്ഷിതാക്കള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡി​െൻറ അപേക്ഷഫോറം ഗ്രാമസഭ യോഗത്തില്‍ വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story