Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: പെൺകുട്ടി ബഹളം​െവച്ചിട്ടും സഹയാത്രികർക്ക്​ മൗനം

text_fields
bookmark_border
ലൈംഗികാതിക്രമം: പെൺകുട്ടി ബഹളംെവച്ചിട്ടും സഹയാത്രികർക്ക് മൗനം ന്യൂഡൽഹി: ബസിൽ തന്നോട് മോശമായി പെരുമാറിയ ആൾക്കെതിരെ ബഹളംവെച്ചിട്ടും സഹയാത്രികരാരും പ്രതികരിച്ചില്ലെന്ന് ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥിനി. ഇൗ മാസം ഏഴിന് വസന്ത് വില്ലേജിനും െഎ.െഎ.ടി ഗേറ്റിനുമിടയിലുള്ള റൂട്ടിലെ ബസിൽ പെൺകുട്ടി സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന ആൾ ശരീരത്തിൽ നിരന്തരം സ്പർശിക്കുകയായിരുന്നു. ആരും പ്രതികരിക്കാത്തതിനെ തുടർന്ന് ദൃശ്യം വിഡിയോയിൽ പകർത്തിയ കുട്ടി ഇത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതി രേഖപ്പെടുത്താൻ പൊലീസ് ഏഴുമണിക്കൂർ സമയമെടുത്തതായി ആരോപണമുണ്ട്. കുറ്റാരോപിതനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story