Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഹാശിവരാത്രി നിറവിൽ...

മഹാശിവരാത്രി നിറവിൽ ആലുവ

text_fields
bookmark_border
മഹാശിവരാത്രി നിറവിൽ ആലുവ ആലുവ: മഹാശിവരാത്രി നിറവിൽ ആലുവ. പൂർവികർക്ക് ബലിതർപ്പണം നടത്തുന്നതിന് പതിനായിരങ്ങൾ ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ബലിതർപ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. മണപ്പുറത്ത് ഉറക്കമിളച്ച് ശിവരാത്രി രാവിൽ ഭക്തർ കഴിച്ചുകൂട്ടും. പിന്നീട് പൂർവികർക്ക് ബലിയർപ്പിച്ച് മടങ്ങും. ബലിതർപ്പണത്തിനെത്തുന്നവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആലുവ നഗരസഭ, എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണപ്പുറം ശിവക്ഷേത്രത്തിൽ പുലർച്ച മുതൽ ചടങ്ങുകൾ തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story