Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത കോഴ്സിന് ചേർത്ത് വഞ്ചിച്ചെന്ന്​; വിദ്യാർഥികൾ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
വേങ്ങര: കണ്ണമംഗലം ചേറൂരിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എസ്.എഫ്.ഐ കോട്ടക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മാർച്ച് നടത്തി. ഒരു വർഷത്തെ ഓട്ടോ മൊബൈൽ ഫോർവീൽ മെക്കാനിക്കൽ കോഴ്സിന് ചേർന്ന വിദ്യാർഥികൾക്ക് രണ്ടുവർഷം പഠിച്ചിട്ടും പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിന് ഈ കോഴ്സ് നടത്താൻ അംഗീകാരമില്ലാത്തതാണ് പരീക്ഷ നടത്താത്തതെന്നാണ് സമരക്കാരുടെ ആരോപണം. ഒമ്പത് കുട്ടികളാണ് ഈ ബാച്ചിലുള്ളത് ഇതിൽ എട്ടുപേരും പ്രതിഷേധവുമായി രംഗത്തുണ്ട്. മാർച്ച് സ്ഥാപന കവാടത്തിനടുത്ത് പൊലീസ് തടഞ്ഞതിനെ തുടർന്ന് നടന്ന ധർണ എസ്.എഫ്.ഐ കോട്ടക്കൽ ഏരിയ പ്രസിഡൻറ് സി.സി. ഷിനോജ് ഉദ്ഘാടനം ചെയ്തു. വി. ജയകൃഷ്ണൻ, പി.പി. ശ്രീധന്യ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അംജത്, വി.പി. അനുഷ-, കെ. സുരഭി എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം, അംഗീകാരമുള്ള കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾ ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ മാനേജ്മ​െൻറിനെതിരെ തിരിയുകയായിരുന്നെന്നും എസ്.എഫ്.െഎ പ്രവർത്തകരെ ഉപയോഗിച്ച് സമരം ചെയ്യുകയായിരുന്നെന്നും മാനേജ്മ​െൻറ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story