Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമയക്കുമരുന്ന്​ വിൽപന:...

മയക്കുമരുന്ന്​ വിൽപന: അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന് വിൽപന: അഞ്ചുപേർ അറസ്റ്റിൽ കോഴിക്കോട്: മയക്കുമരുന്നു വിൽപനക്കിടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. വെള്ളിപറമ്പ് രജുല്‍ കുമാര്‍ (28), വേങ്ങര സ്വദേശി മുനീര്‍ (30), പെരിങ്ങളം സ്വദേശി ജിഷ്ണു (21), കല്ലാനോട് സ്വദേശി ഹരീഷ് (28), മലപ്പുറം കക്കാടംപുറം സ്വദേശി സാജിദ് (48) എന്നിവരാണ് അറസ്റ്റിലായത്. ചാലപ്പുറം പി.വി. സ്വാമി റോഡ് എൽ.ഐ.സി കെട്ടിടത്തിന് സമീപത്തുവെച്ചാണ് കസബ പൊലീസ് ഇവരെ പിടികൂടിയത്. 29 ഗ്രാം ബ്രൗണ്‍ഷുഗറും സിറിഞ്ചുകളും കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. കാറില്‍ നഗരത്തി​െൻറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ്.ഐ സിജിത്തി​െൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story