Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാറ്റൂർ കേസ്​: ...

പാറ്റൂർ കേസ്​: വിജിലൻസിനെ വിമർശിച്ച്​ ജേക്കബ്​ തോമസ്​

text_fields
bookmark_border
പാറ്റൂർ കേസ്: വിജിലൻസിനെ വിമർശിച്ച് ജേക്കബ് തോമസ് തിരുവനന്തപുരം: പാറ്റൂര്‍ കേസിലെ തിരിച്ചടിയിൽ വിജിലൻസിനെ വിമർശിച്ച് മുൻ ഡയറക്ടര്‍ ജേക്കബ് തോമസ്. എഫ്.ഐ.ആറിട്ട് ഒന്നരമാസത്തിനകം വിജിലൻസ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാൽ കേസിൽ താൻ ഉത്തരവാദിയല്ല. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും തുടര്‍ന്ന് വന്ന വിജിലൻസ് നേതൃത്വത്തിന് വീഴ്ച പറ്റിയതായും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ജേക്കബ് തോമസ് പറഞ്ഞു. വിജിലൻസ് ഡയറക്ടറുടെ തസ്തികമാറ്റ ശിപാർശക്കെതിരെയും ജേക്കബ് തോമസ് പ്രതികരിച്ചു. കേന്ദ്ര നിയമമനുസരിച്ച് വിജിലൻസ് ഡയറക്ടറാകേണ്ടത് ഡി.ജി.പി തന്നെയാണ്. ഉന്നതർക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ആ റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ വിജിലൻസി​െൻറ തലപ്പത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story