Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിന്നുതിരിയാനിടമില്ല...

നിന്നുതിരിയാനിടമില്ല സ്വന്തം സ്ഥലമുണ്ടായിട്ടും കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസ് വാടക കെട്ടിടത്തിൽ

text_fields
bookmark_border
പുലാമന്തോൾ: സ്വന്തം സ്ഥലമുണ്ടായിട്ടും കെ.എസ്.ഇ.ബി പുലാമന്തോൾ സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്നത് അസൗകര്യങ്ങളുള്ള വാടക കെട്ടിടത്തിൽ. പുലാമന്തോൾ ടൗണിൽ 40 സ​െൻറ് സ്വന്തമായുണ്ടായിട്ടും കെട്ടിടം പണിയാൻ തയാറാവാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. കട്ടുപ്പാറ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഒാഫിസ് ജീവനക്കാരെയും ഉപഭോക്താക്കളെയും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. വാടക കെട്ടിടത്തി​െൻറ ഒന്നും രണ്ടും നിലകളിലാണ് ഓഫിസ്. നാലുപേർക്ക് ഒന്നിച്ച് നിൽക്കാൻ പറ്റാത്ത ചെറിയ മുറികളാണ് ഇതിലുള്ളത്. കൂടുതൽ പേർ ഒന്നിച്ച് ബില്ലടക്കാനെത്തിയാൽ പുറംവരാന്തയിൽ വെയിലും മഴയും കൊണ്ട് നിൽക്കുകയല്ലാതെ വഴിയില്ല. അത്യാവശ്യ ഉപകരണങ്ങളുമായി ജീവനക്കാർ പോലും കയറിയിറങ്ങുന്നത് ഇടുങ്ങിയ ചവിട്ടുപടിയിലൂടെയാണ്. താഴ്ഭാഗത്തെ മുറികളെല്ലാം മറ്റുള്ളവരുടെ ഗോഡൗണായതും തൊട്ടടുത്ത് മരമില്ല് പ്രവർത്തിക്കുന്നതും കാരണം ജീവനക്കാർക്കും ഓഫിസിലെത്തുന്ന ഉപഭോക്താക്കൾക്കും വാഹനം നിർത്തിയിടാനും പറ്റുന്നില്ല. കെട്ടിടത്തിന് തൊട്ടടുത്ത വഴി മരമില്ലുടമയുടേതാണെന്ന് പറഞ്ഞ് വാഹനം നിർത്തിയിടുന്നതിനെതിരെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പുലാമന്തോൾ, ഏലംകുളം ഗ്രാമപഞ്ചായത്തുകളിലെ വളപുരം മുതൽ രാമഞ്ചാടി വരെയും പാലക്കാട് ജില്ലയിലെ കണ്ടേങ്കാവ്, കോഴിപ്പറമ്പ്, തുടിക്കൽ, ചുണ്ടമ്പറ്റ, നാട്യമംഗലം ഉൾപ്പെടെ 72 ചതുരശ്ര കിലോമീറ്റർ പരിധിയിലെ ഉപഭോക്താക്കളാണ് ഒാഫിസിന് കീഴിലുള്ളത്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഏലംകുളത്ത് സബ് ഓഫിസ് തുറന്നെങ്കിലും ബിൽ കലക്ഷൻ മാത്രമാണ് നടക്കുന്നത്. പുലാമന്തോൾ ടൗണിൽ പെരിന്തൽമണ്ണ റോഡിലെ സ്ഥലം കഴിഞ്ഞ വർഷമാണ് 10 ലക്ഷം രൂപ ചെലവഴിച്ച് കാട് വെട്ടിമാറ്റി മതിൽ കെട്ടുന്ന പ്രവൃത്തി നടത്തിയത്. ഇവിടെ കെട്ടിടം നിർമിക്കുന്നപക്ഷം സെക്ഷൻ പരിധിയിലെ ഏത് ഭാഗത്തുനിന്നും ജനങ്ങർക്ക് വരാൻ ഏറെ സൗകര്യപ്രദമാണ്. രണ്ട് വർഷം മുമ്പ് കെ.എസ്.ടി.പി പദ്ധതിയിലുൾപ്പെടുത്തി പെരുമ്പിലാവ് മുതൽ പെരിന്തൽമണ്ണ വരെ സംസ്ഥാനപാത നവീകരണം വരുന്നെന്ന പേര് പറഞ്ഞ് കട്ടുപ്പാറയിലെ വാടക കെട്ടിടം ഒഴിവാക്കി മറ്റൊരു കെട്ടിടത്തിലേക്ക് ഓഫിസ് മാറാൻ കെ.എസ്.ഇ.ബി മുൻകൈയെടുത്തിരുന്നു. അന്ന് കട്ടുപ്പാറയിലെയും മറ്റും യുവസംഘടനകൾ സ്വന്തം സ്ഥലത്ത് കെട്ടിടം നിർമിച്ച് മാറുകയല്ലാതെ വാടക കെട്ടിടത്തിലേക്ക് മാറാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പടം പുലാമന്തോൾ ടൗണിലെ കെ.എസ്.ഇ.ബിയുടെ സ്ഥലം
Show Full Article
TAGS:LOCAL NEWS 
Next Story