Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രൂണെയിലെ ഇസ്‌ലാമിക്...

ബ്രൂണെയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രതിനിധികൾ ദാറുല്‍ഹുദയലെത്തി

text_fields
bookmark_border
തിരൂരങ്ങാടി: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി (യുനിസ) മേധാവികള്‍ക്ക് ദാറുല്‍ഹുദ സര്‍വകലാശാലയില്‍ സ്വീകരണം നല്‍കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സി​െൻറ (ഐ.സി.സി.ആര്‍) അക്കാദമിക് വിസിറ്റര്‍ പ്രോഗ്രാമി​െൻറ ഭാഗമായാണ് സംഘം ദാറുല്‍ഹുദായിലെത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ പ്രതിനിധികളെ സ്വീകരിച്ചു. യുനിസ റെക്ടര്‍ ഡോ. നൂര്‍ അറഫാന്‍ ബിന്‍ ഹാജി സൈനല്‍, വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ഹുസൈന്‍ അഹ്മദ്, ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. അബ്ദുല്‍ നാസിര്‍ എന്നിവരടങ്ങുന്നതാണ് പ്രതിനിധി സംഘം. വാഴ്സിറ്റി പി.ജി വിഭാഗം വിദ്യാർഥികളുമായി സംഘം സംവദിക്കുകയും ചെയ്തു. സുല്‍ത്താന്‍ ശരീഫ് അലി സര്‍വകലാശാലയുമായുള്ള അക്കാദമിക ധാരണാപത്രത്തില്‍ കഴിഞ്ഞവര്‍ഷം ദാറുല്‍ഹുദ ഒപ്പുവെച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story