Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാപ്പനൂരിൽ നറുമണം...

പാപ്പനൂരിൽ നറുമണം പരത്തി കാപ്പിക്കൃഷി

text_fields
bookmark_border
തിരൂരങ്ങാടി: ചേളാരി ചെർണൂരിനടുത്ത് പാപ്പനൂരിൽ മേലേമുത്തേടത്ത് അബൂബക്കർ ഹാജിയുടെ വീട്ടിൽ കാപ്പി പൂത്താൽ കുടുംബങ്ങൾക്കും പ്രദേശത്തുകാർക്കും ആഘോഷമാണ്. അതിലേറെ സന്തോഷത്തിലാണ് അബൂബക്കർ ഹാജി. തുറസ്സായ സ്ഥലങ്ങളിൽ മാത്രം കൃഷിചെയ്യാറുള്ള കാപ്പിച്ചെടികളാണ് 25 വർഷമായി ത​െൻറ വീട്ടുമുറ്റത്തും പരിസരങ്ങളിലുമായി കൃഷിചെയ്ത് നൂറുമേനി വിളവെടുക്കുന്നത്. മൂന്നേക്കറോളം സ്ഥലത്തായി രണ്ടായിരത്തിലധികം കാപ്പിച്ചെടികളാണ് അബൂബക്കർ ഹാജിയുടെ കൃഷിയിടത്തിൽ പൂത്തുനിൽക്കുന്നത്. കാപ്പി പൂക്കുന്ന ദിവസം കാപ്പിപ്പൂവി​െൻറ നറുമണം പരത്തുന്ന മേലേമുത്തേടത്ത് വീട്ടിൽ ആഘോഷമാണ്. വീട്ടുകാരും കുടുംബങ്ങളും പ്രദേശത്തുകാരും അബൂബക്കർ ഹാജിയുടെ വീട്ടിലെത്തും. വർഷത്തിൽ ഒരുതവണയാണ് കാപ്പി പൂക്കുന്നത്. ഒരാഴ്ചക്കകംതന്നെ കായയുമാകും. വീട്ടുപരിസരത്തെ സ്ഥലം ജൈവവളങ്ങളുപയോഗിച്ച് അനുയോജ്യമാക്കിയാണ് കൃഷിയൊരുക്കിയിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലുള്ള തണുത്ത കാലാവസ്ഥയിലാണ് ഇവ പൂവിടാറുള്ളത്. ഈ സമയങ്ങളിൽ ധാരാളം വെള്ളം സ്‌പ്രേ ചെയ്യണം. കഴിഞ്ഞ ദിവസം നിനച്ചിരിക്കാതെയെത്തിയ മഴ കൃഷിക്ക് ഏറെ അനുഗ്രഹമായതായി അബൂബക്കർ ഹാജി പറയുന്നു. 1973 മുതൽ 30 വർഷത്തോളം വയനാട്ടിൽ കാപ്പിക്കൃഷിയിൽ ഏർപ്പെട്ടിരുന്ന അബൂബക്കർ ഹാജി നാട്ടിലെത്തി നട്ട പത്തു തൈകൾ വളർന്ന് വിജയം കണ്ടതോടെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ത​െൻറ കൃഷി വ്യാപിപ്പിച്ചത്. അറബി കാപ്പി, റോബസ്റ്റ് കാപ്പി, സിലോണിൽനിന്ന് ഇറക്കുമതി ചെയ്ത സിയൻഡോർ എന്നീ ഇനങ്ങളാണിവിടെയുള്ളത്. കൃഷിയെ പരിചരിക്കുന്നതും വിളവെടുക്കുന്നതും ഹാജിതന്നെ. വയനാട്ടിലെത്തിച്ചാണ് വിൽപന. മറ്റു കൃഷികളേക്കാൾ അധ്വാനക്കുറവും ലാഭകരവുമാണ് കാപ്പിക്കൃഷിയെന്ന് അബൂബക്കർ ഹാജി പറയുന്നു. കുരുമുളക്, കവുങ്ങ് തുടങ്ങി മറ്റു കൃഷികളുമുണ്ട് ഇദ്ദേഹത്തിന്. കാപ്പി കർഷകരെ സഹായിക്കാനായി ജില്ലയിൽ പദ്ധതികളില്ല എന്നതിനാൽ സർക്കാറി​െൻറയോ, കൃഷിവകുപ്പി​െൻറയോ ആനുകൂല്യങ്ങളൊന്നും ഹാജിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story