Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാജ സന്ദേശം...

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് എന്തിനുവേണ്ടി

text_fields
bookmark_border
INBOX ആധികാരികതയില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിൽനിന്ന് എന്നാണ് നമുക്ക് മുക്തി നേടാനാവുക‍? പുതിയരീതി കുട്ടികളെ പിടിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കലാണ്. ഭിക്ഷാടകരേയും ഇതര സംസ്ഥാന തൊഴിലാളികളേയും പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് ഉണ്ടാക്കുന്ന വ്യാജസന്ദേശങ്ങൾ സൃഷ്ടിക്കുന്ന പൊല്ലാപ്പ് ചെറുതല്ല. പലയിടങ്ങളിലും ഇവർ അക്രമിക്കപ്പെടുന്നു. മികച്ച ജോലി അന്വേഷിച്ച് ഇവിടേക്കെത്തുന്ന ഇതര തൊഴിലാളികൾക്കെതിരെ സംഘടിതമായി നടക്കുന്ന പ്രചാരണത്തിനും കൈയേറ്റത്തിനുമെതിരെ ശക്തമായ നടപടി കൈക്കൊള്ളണം. മാസങ്ങൾക്ക് മുമ്പ് ലഭിച്ച സന്ദേശങ്ങൾ പുതിയതെന്ന രൂപേണ ഇപ്പോൾ മൊബൈലിൽ കിട്ടുമ്പോഴും മുൻപിൻ നോക്കാതെ പ്രചരിപ്പിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്ന് കഴിഞ്ഞു നമ്മുടെ നാട്. ഹംസത്ത് അലി, പത്തിരിപ്പാല
Show Full Article
TAGS:LOCAL NEWS 
Next Story