Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എഫ്.ഐ കാഞ്ഞിരപ്പുഴ ...

എസ്.എഫ്.ഐ കാഞ്ഞിരപ്പുഴ ലോക്കൽ സമ്മേളനം

text_fields
bookmark_border
മണ്ണാർക്കാട്: ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി സുനിജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അനുരാഗ്, നിസാർ മുഹമ്മദ്, ബ്ലോക്ക് ജോ. സെക്രട്ടറി ആർ. അനൂജ്, പ്രതീപ് മാസ്റ്റർ, അശ്വഘോഷ്, പി.ആർ. വിഷ്ണു, ജിഷ്ണുദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുനിജിത്ത് കുമാർ (പ്രസി.), അശ്വഘോഷ് (സെക്ര.). -------------------------------------- ഹയർ സെക്കൻഡറിയെ ലയിപ്പിക്കരുത് -കെ.എച്ച്.എസ്.ടി.യു ജില്ല സമ്മേളനം മണ്ണാർക്കാട്: ഹയർ സെക്കൻഡറി വിഭാഗത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ. ഹംസ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എച്ച്.എസ്.ടി.യു ജില്ല പ്രസിഡൻറ് പി. അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. എസ്‌.ടി.യു ജില്ല ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എ. അബൂബക്കർ, ജില്ല സെക്രട്ടറി എം.പി. സാദിഖ്, കെ.എസ്.ടി.യു ജില്ല സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, കെ.കെ. നജ്മുദ്ദീൻ, പി. അൻവർസാദത്ത്, സി.പി. മൊയ്തീൻ, ഒ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ഇസ്മായീൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി. അബ്ദുസ്സലീം (പ്രസി.), കെ.കെ. നജ്മുദ്ദീൻ, കെ. സത്യനാരായണൻ, എം.ടി. ഇർഫാൻ, ടി.പി. മുഹമ്മദ് മുസ്തഫ, ഒ. മുഹമ്മദ് അൻവർ (വൈസ് പ്രസി.), കെ.എച്ച്. ഫഹദ് (സെക്ര.), കെ. സാജിദ്, പി.സി. ഹബീബുല്ല, വി.പി. ഫൈസൽ, ബാബു ആലായൻ, ഇ.കെ. ഇല്യാസ് (ജോ.സെക്ര.), കെ.കെ. മുഹമ്മദ് അമീൻ (ട്രഷ.). ഫുട്ബാൾ മത്സരം സമാപിച്ചു മണ്ണാർക്കാട്: ആശുപത്രിപ്പടി മുബാസ് ഫ്ലഡ്ലിറ്റ് സ്‌റ്റേഡിയത്തിൽ നടന്ന മുല്ലാസ് വെഡിങ് സ​െൻറർ വിന്നേഴ്സ് ആൻഡ് റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ അവസാനിച്ചു. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ മിൻഹാൽ വളാഞ്ചേരി ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടിനെ തോൽപ്പിച്ച് കീരീടം സ്വന്തമാക്കി. വിന്നേഴ്സ്, റണ്ണേഴ്സ് ട്രോഫികൾ മുല്ലാസ് ഉടമ ഷാജി മുല്ലപ്പള്ളി വിതരണം ചെയ്തു. എസ്.എഫ്.എ സംസ്ഥാന ട്രഷറർ ഹംസ, ജില്ല ജനറൽ സെക്രട്ടറി വാഹിദ് കൂപ്പുത്ത്, ജില്ല ട്രഷറർ കൃഷ്ണൻകുട്ടി ഷൊർണൂർ, ജില്ല വൈസ് പ്രസിഡൻറ് ഫിറോസ് എടത്തനാട്ടുകര, അശ്റഫ് അലി, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. എസ്.എഫ്.എ സംസ്ഥാന കമ്മിറ്റിയുടെ ബിൽഡിങ് ഫണ്ടിലേക്ക് മണ്ണാർക്കാട് ഫുട്ബാൾ അസോസിയേഷൻ നൽകുന്ന ഫണ്ട് എം.എഫ്.എ പ്രസിഡൻറ് ചെറുട്ടി മുഹമ്മദ് എസ്.എഫ്.എ സംസ്ഥാന ട്രഷറർ ഹംസയെ ഏൽപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story