Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമന്വയ വിദ്യാഭ്യാസം...

സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തി‍െൻറ ആവശ്യം ^-പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തി‍​െൻറ ആവശ്യം -പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പട്ടാമ്പി: സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തി‍​െൻറ ആവശ്യമാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊപ്പം ഇര്‍ഷാദുല്‍ അനാം ശരീഅത്ത് കോളജി‍​െൻറ ഏഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊപ്പം മഹല്ല് പ്രസിഡൻറ് മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ഹസന്‍ സഖാഫ് തങ്ങള്‍ പ്രാർഥന നടത്തി. ടി. റിയാസുദ്ദീന്‍ അവാര്‍ഡ് ദാനവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നടത്തി. നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ മംഗലാപുരം സമാപന പ്രാർഥനക്ക് നേതൃത്വം നല്‍കി. ഇ. മുസ്തഫ, പി. അബൂബക്കര്‍ ഫൈസി, ഇ. കുഞ്ഞിമുഹമ്മദ് ഫൈസി, കല്ലിങ്ങല്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍, പി.പി. ഇബ്രാഹീം ഫൈസി, കമ്മുക്കുട്ടി ഹാജി എടത്തോൾ, കെ.പി. അബ്ദുറഹ്മാന്‍ ഹാജി, എൻ. സെയ്തലവി എൻജിനീയര്‍, ത്വാഹിര്‍ തങ്ങള്‍ വല്ലപ്പുഴ, എ. മൊയ്തീന്‍ കുട്ടി എന്നിവർ സംസാരിച്ചു. ഖുര്‍ആനിക വിസ്മയം പരിപാടിയോടെ വാര്‍ഷികം സമാപിച്ചു. ഖാരിഅ് അനീസ് റഹ്മാന്‍ ബഡ്കല്‍ നേതൃത്വം നല്‍കി. സമസ്ത മുശാവറ അംഗം കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുറഹീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ജിഫ്രി തങ്ങള്‍‍, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദ് ത്വയ്യിബ് ആലൂർ, പി.പി. മുഹമ്മദ് കുട്ടി മൗലവി, കെ.ടി. മുഹമ്മദ് മൗലവി, കെ.പി. അബൂബക്കര്‍ ഫൈസി, ഉബൈദുല്ല ഫൈസി, മുഹ്സിന്‍ നദ്വി, സൈഫുദ്ദീന്‍ ഹൈത്തമി, അബ്ദുല്‍ ഖാദര്‍ ദാരിമി, ആശിഖ് ഫൈസി, എം.കെ. മുസ്തഫ, മുനവ്വർ സ്വാലിഹ് എന്നിവർ പങ്കെടുത്തു‍.
Show Full Article
TAGS:LOCAL NEWS 
Next Story