Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംവരണ അട്ടിമറിക്കെതിരെ ...

സംവരണ അട്ടിമറിക്കെതിരെ നിശാസമരം

text_fields
bookmark_border
ചെർപ്പുളശ്ശേരി: കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസ് സംവരണ അട്ടിമറിക്കെതിരെയും സാമ്പത്തിക സംവരണ ഗൂഢാലോചനക്കെതിരെയും യൂത്ത് ലീഗ് നിശാസമരം. നെല്ലായ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോളൂരിൽ നടത്തിയ സമരം നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. മാടാല മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ഉനൈസ് മാരായമംഗലം, സക്കീർ മാസ്റ്റർ, പി.ടി. സന്തോഷ്, റാഷിദ് മോളൂർ, വി.പി. മുഹമ്മദലി, ജാഫർ മോളൂർ, ജാഫർ മാരായമംഗലം, ഷഫീഖ് മാവുണ്ടിരി എന്നിവർ സംസാരിച്ചു. സക്കീർ നെല്ലായ സ്വാഗതവും ഖാദർ മോളൂർ നന്ദിയും പറഞ്ഞു. പൊതുയോഗത്തിന് മുന്നോടിയായി പന്തംകൊളുത്തി പ്രകടനം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story